ETV Bharat / bharat

കാമ്പസിലെ ചുവരുകളിൽ ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങൾ; അന്വേഷണത്തിന് ഉത്തരവിട്ട് ജെഎൻയു വിസി

ജെഎൻയു കാമ്പസിലെ ചുവരുകളിൽ ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സ്‌കൂൾ ഓഫ് ഇന്‍റർനാഷൽ സറ്റഡീസ് ഡീനും ഗ്രീവൻസ് കമ്മിറ്റിയും എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് വൈസ് ചാൻസലർ ആവശ്യപ്പെട്ടിരിക്കുന്നത്.

author img

By

Published : Dec 2, 2022, 1:56 PM IST

JNU racist vandalism  JNU  School of International Studies JNU  ജെഎൻയു  ജെഎൻയു വിസി  ജവഹർലാൽ നെഹ്‌റു സർവകലാശാല  ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങൾ  ജെഎൻയു വിസി  ജെഎൻയു  ANTI BRAHMIN SLOGANS ON JNU CAMPUS  jnu VC ORDERS ENQUIRY
ക്യാമ്പസിലെ ചുവരുകളിൽ ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങൾ; അന്വേഷണത്തിന് ഉത്തരവിട്ട് ജെഎൻയു വിസി

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) കെട്ടിടങ്ങളിൽ ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ. സ്‌കൂൾ ഓഫ് ഇന്‍റർനാഷണൽ സറ്റഡീസ് ഡീനും ഗ്രീവൻസ് കമ്മിറ്റിയും എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ചുവരിൽ സ്പ്രേ പെയിന്‍റ് ഉപോഗിച്ച് എഴുതിയ മുദ്രാവാക്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിട്ടത്.

ജെഎൻയുവിലെ ഓഫീസ് കെട്ടിടങ്ങളിലും മതിലുകളിലും ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവം ഗൗരവമായി കാണുന്നു. കാമ്പസിലെ ദേശവിരുദ്ധവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ സംഭവങ്ങളെ അപലപിക്കുന്നു. കാമ്പസ് എല്ലാവരുടെയുമാണ്. ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും സർവകലാശാല പ്രസ്‌താവനയിൽ പറഞ്ഞു.

സ്‌കൂൾ ഓഫ് ഇന്‍റർനാഷണൽ സറ്റഡീസിലെ കെട്ടിടങ്ങളലാണ് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ബ്രാഹ്‌മണ ബനിയ സമുദായങ്ങൾക്കെതിരായ മുദ്രാവാക്യങ്ങളാണ്. 'ബ്രാഹ്‌മണർ കാമ്പസ് വിടുക', 'രക്തം ചീന്തും', 'ബ്രാഹ്‌മണ ഭാരത് ഛോഡോ', "ബ്രാഹ്‌മണരേ... ബനിയരേ ഞങ്ങൾ നിങ്ങൾക്കായി വരുന്നു, ഞങ്ങൾ പ്രതികാരം ചെയ്യും' എന്നിങ്ങനെയാണ് മുദ്രാവാകൃങ്ങൾ.

കമ്മ്യൂണിസ്‌റ്റ് സംഘടനകൾ അക്കാദമിക ഇടങ്ങൾ നശിപ്പിക്കുന്നതിനെതിരെ എബിവിപി രംഗത്തെത്തി. പുരോഗമന ചിന്താഗതിയുള്ള അധ്യാപകരെ ഭയപ്പെടുത്തുന്നതിനായി ഇടത് വിദ്യാർഥി സംഘടനകളാണ് ഇത് ചെയ്‌ത തെന്ന് ജെഎൻയു എബിവിപി പ്രസിഡന്‍റ് രോഹിത് കുമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.