ഭുവനേശ്വർ : അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ (ഐഎംഡി) മുന്നറിയിപ്പ്. ആൻഡമാൻ കടലിന്‍റെ വടക്കുഭാഗത്തും സമീപ പ്രദേശങ്ങളിലുമുള്ള ശക്തമായ കാറ്റിന്‍റെ സ്വാധീനത്താൽ വരും മണിക്കൂറുകളിൽ അതേ മേഖലയിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നാണ് ഐഎംഡി അറിയിച്ചിരിക്കുന്നത്.
ഇത് ഒക്‌ടോബർ 14 മുതൽ 15 വരെ തെക്കൻ ഒഡിഷയിലേക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്കും നീങ്ങുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.
ALSO READ:ഭീകരാക്രമണത്തിന് പിന്നാലെ നാടുവിടാനൊരുങ്ങി നിരവധി കശ്‌മീരി പണ്ഡിറ്റുകള്‍
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒക്‌ടോബർ മാസത്തിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് ഒഡിഷ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതുമൂലം ഒക്‌ടോബർ ഒഡിഷയുടെ 'ചുഴലിക്കാറ്റ് മാസം' ആയാണ് കണക്കാക്കപ്പെടുന്നത്.
1999 ഒക്‌ടോബറിൽ ഉണ്ടായ സൂപ്പർ ചുഴലിക്കാറ്റ് സംസ്ഥാനത്ത് വൻ നാശനഷ്‌ടമാണ് ഉണ്ടാക്കിയത്. ഇതിനുപിന്നാലെ ഇതേമാസത്തിൽ പലതവണയാണ് ചുഴലിക്കാറ്റ് ഒഡിഷയെ ബാധിച്ചത്.