ശ്രീനഗർ: ജമ്മു കശ്‌മീർ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകനെ പൊലീസ് പിടികൂടി. ഹദ്വാര സ്വദേശിയായ അക്കിബ് ബഷീറാണ് അറസ്റ്റിലായത്. ഐ.എസ്.ജെ.കെ കമാൻഡർമാരുടെ നിർദേശങ്ങൾ പ്രകാരം കശ്മീരിൽ ഇയാൾ ഐ.എസ്.ജെ.കെയുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നുവെന്ന് ജമ്മു കശ്‌മീർ പൊലീസ് പറഞ്ഞു.
ഏപ്രിൽ നാലിന് കുൽഗ്രാം പ്രദേശത്ത് നിന്ന് ജമ്മു കശ്‌മീർ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് തോക്കുകളും 1.13 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കശ്‌മീരിലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.