മോസ്കോ: ഇന്ത്യയുടെ കൊവിഡ് വാക്സിനേഷൻ ശ്രമങ്ങൾ ത്വരിതപ്പെടുത്താനുള്ള ശ്രമത്തിൽ മറ്റൊരു ഇന്ത്യൻ കമ്പനിയായ ശിൽപ മെഡികെയർ കൂടി പങ്കുചേര്‍ന്നു. സ്പുട്നിക് V വാക്സിന്‍റെ ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് ശിൽപ മെഡികെയർ സഹായിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടുമായി (ആർഡിഎഫ്) പങ്കാളിത്തത്തിൽ ഏർപ്പെട്ടാണ് സ്പുട്നിക് വാക്സിന്‍ നിര്‍മ്മിക്കുന്നത്.
Also Read: എന്നെയും കൂടി അറസ്‌റ്റ് ചെയ്യൂ, പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
അടുത്ത 12 മാസത്തിനുള്ളില്‍ ശിൽപ മെഡികെയർ 50 മില്യണ്‍ സ്പുട്നിക് വാക്സിന്‍ നിര്‍മ്മിക്കുമെന്ന് കമ്പനി ട്വീറ്റ് ചെയ്തു. ഞായറാഴ്ച ഇന്ത്യയ്ക്ക് 60000 ഡോസുകള്‍ കമ്പനി വിതരണം ചെയ്തിരുന്നു. ആദ്യത്തെ ഡോസ് മെയ് 1നാണ് വിതരണം ചെയ്തത്. ഈ വര്‍ഷം ഏപ്രില്‍ 12നാണ് സ്പുട്നിക് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്നത്. കൊവിഡിനെതിരായ റഷ്യൻ-ഇന്ത്യൻ പോരാട്ടം സവിശേഷമായതും, തന്ത്രപരമായ പങ്കാളിത്തവുമാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് പറഞ്ഞു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ആദ്യത്തെ വിദേശ നിര്‍മിത വാക്സിനാണ് സ്പുട്നിക് വാക്സിന്‍.