ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് ദേശീയതലസ്ഥാനത്ത് നാലാം തവണയും ലോക്ക് ഡൗണ്‍ നീട്ടിയതോടെ ആശങ്കയിലായിരിക്കുകയാണ് കുടിയേറ്റ തൊഴിലാളികള്‍. തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണവര്‍. പലരും യാത്ര ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ആനന്ദ് വിഹാർ ടെർമിനലിൽ നിരവധി കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പോകാനായി ട്രെയിനില്‍ കയറാനായി എത്തിയിരുന്നു.
Read Also……. ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ വ്യാപാരികള്‍ രംഗത്ത്
ലോക്ക് ഡൗൺ സമയത്ത് ഭക്ഷണമോ പണമോ ജോലിയോ ഇല്ലാതെ കുടുങ്ങിപ്പോകുമെന്ന ഭയത്തിലാണ് അവര്‍. കമ്പനി അടച്ചിരിക്കുന്നു, എന്നാല്‍ വാടക നൽകണം, ഭക്ഷണം കഴിക്കണം, നാട്ടിലേക്ക് പണം അയക്കണം. ഇതൊന്നും ഇല്ലാതെ എങ്ങനെ ഇവിടെ ജീവിക്കുമെന്ന് ജാര്‍ഖണ്ഡില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ സുഭോദ് മണ്ഡൽ ചോദിക്കുന്നു. അതിനാല്‍ മടങ്ങി പോകാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്ത തിങ്കളാഴ്ച വരെ ദേശീയ തലസ്ഥാനത്തെ ലോക്ക് ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. രണ്ടാം തരംഗത്തിൽ കൊവിഡ് കേസുകൾ വർദ്ധിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 19 മുതൽ ദേശീയ തലസ്ഥാനം ലോക്ക് ഡൗണിലാണ്.