ETV Bharat / bharat

'അന്നപൂരണി' വിവാദം; ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ

author img

By ETV Bharat Kerala Team

Published : Jan 13, 2024, 2:39 PM IST

Annapoorani controversy: നയൻ‌താര ചിത്രം 'അന്നപൂരണി'യെ സംബന്ധിച്ചുള്ള വിവാദത്തിൽ വ്യത്യസ്ത അഭിപ്രായ പ്രകടനവുമായി സോഷ്യൽ മീഡിയ.

social media reactions  Annapoorani controversy reactions  അന്നപൂരണി വിവാദം  നയൻ‌താരയ്ക്കെതിരെ വിവാദം
Annapoorani controversy

ഹൈദരാബാദ് : നയൻതാര കേന്ദ്ര കഥാപാത്രമായി എത്തിയ 'അന്നപൂരണി'യെന്ന സിനിമയെ സംബന്ധിച്ചുള്ള വിവാദങ്ങൾ ചർച്ചയാക്കി സോഷ്യൽ മീഡിയ. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വലതു സംഘടനകൾ ചിത്രത്തിനെതിരെ പരാതി നൽകിയിരുന്നു. ഡിസംബർ 1 ന് തിയേറ്ററിൽ റിലീസിനെത്തിയ ചിത്രം ഡിസംബർ 29 ന് നെറ്റ്ഫ്ലിക്‌സിൽ സ്ട്രീം ചെയ്യുകയും പിന്നീട് വിവാദങ്ങൾ കടുത്തതോടെ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. ഈ നീക്കത്തെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

  • The controversy brought me to watch #Annapoorani a good movie, family entertainer with no boring bits & talks about women empowerment from a new background. Loved #Nayanthara acting specially in taste loss scene👍🏼🔥could've been 10/10 if they kept out religious references tho pic.twitter.com/Cw3t62FBdj

    — Fi🌸 (@Fifi1700) January 12, 2024 " class="align-text-top noRightClick twitterSection" data=" ">

ഒരു വിഭാഗം ഒടിടി സ്ട്രീമിൽ നിന്ന് ചിത്രം നീക്കം ചെയ്‌തത് അംഗീകരിക്കുമ്പോൾ മറ്റൊരു കൂട്ടർ സെൻസർ ചെയ്‌ത സിനിമ നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ ചോദ്യം ചെയ്യുകയാണ്. "മറ്റൊരു ലജ്ജാകരമായ സെൻസർഷിപ്പ് കേസ്, നെറ്റ്ഫ്ലിസ് അജണ്ടയിൽ കലാസ്വാതന്ത്ര്യം വളരെ ഉയർന്നതല്ലെന്ന് തോന്നുന്നു. ഓ, അത് ഒരിക്കലും ഉണ്ടായിരുന്നില്ല, ചോദിക്കുന്നതിൽ ക്ഷമിക്കണം" എന്നായിരുന്നു ചിത്രം നീക്കം ചെയ്‌തതിനെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഒരു പോസ്റ്റ്.

അന്നപൂരണി നല്ല ഒരു ഫാമിലി എന്‍റർടെയ്‌നർ ആണെന്ന് അഭിനന്ദിക്കുകയും, നയൻതാരയുടെ അഭിനയം മികച്ചതായിരുന്നെന്നും പറഞ്ഞ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് മതപരമായ പരാമർശങ്ങളില്ലാതെ ചിത്രം മെച്ചപ്പെടുത്താമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

  • Soo, everyone in Tamil Nadu who "loves" everything Tamil cinema and everything associated with it is gonna stay mum on #Annapoorani the movie taken down from Netflix, eh? No outrage? No shame? No nothing?

    Cowards. Nool a mattum thodave maateenga, ila?

    — AGN (@chaoticwhiskey) January 12, 2024 " class="align-text-top noRightClick twitterSection" data=" ">

അതേസമയം, മറ്റുചിലർ ചിത്രത്തെ "പ്രചാരണം" എന്ന് വിളിക്കുന്നതിനോടൊപ്പം നയൻതാരയുടെ പങ്കാളിത്തത്തെ കുറിച്ചും സംശയം പ്രകടിപ്പിച്ചു. സിനിമ പ്രവർത്തകരെ കുറ്റപ്പെടുത്തുന്നതിനു പകരം സിനിമ കാണുന്നതിന് മുൻപ് അതിന്‍റെ ഉള്ളടക്കത്തെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നാണ് ചിലരുടെ വാദം. പോസ്റ്റിനു താഴെ, ഇഷ്‌ടപ്പെട്ടില്ല എന്നുകരുതി സിനിമ കാണാതിരുന്നത് എങ്ങനെയെന്ന് ചോദിച്ച് ഒരാൾ കമന്‍റ് ഇടുകയും ചെയ്‌തു.

  • Nayantara is a good actress and got involved in memorable films . Surprising she took this bait #Annapoorani

    — Srinivas Ganti (@SrinivasGantii) January 12, 2024 " class="align-text-top noRightClick twitterSection" data=" ">

ഈ വിവാദങ്ങൾക്കിടയിൽ, സിനിമ മേഖലയിലെ നിശബ്‌ദതയെ കുറിച്ചും കൃത്യമായ ചോദ്യം ചെയ്യലില്ലാതെ OTT പ്ലാറ്റ്‌ഫോമിൽ നിന്ന് ചിത്രം എന്തുകൊണ്ട് നീക്കം ചെയ്‌തു എന്നുള്ള ആശങ്കയും നിലനിക്കുന്നുണ്ട്.

ഈ വിഷയത്തിൽ തമിഴ് സിനിമ മേഖല ഒന്നടങ്കം നിശബ്‌ദത തുടരുമ്പോൾ നടി പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തന്‍റെ ആശങ്കകൾ പ്രകടിപ്പിച്ചു. വർധിച്ചു വരുന്ന സെൻസർഷിപ്പ് അപകടസാധ്യതകളെ ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രതികരണം.

  • When can I see this in Ott ? Why removed when censor board has passed it ? Did anyone question censor board #Annapoorani

    — Venkatesh S (@VenkatsSays) January 12, 2024 " class="align-text-top noRightClick twitterSection" data=" ">

റിലീസിനെത്തിയ ചിത്രത്തിന് ആദ്യദിവസങ്ങളിൽ നല്ല സ്വീകരണം ലഭിച്ചിരുന്നു. അന്നപൂരണിയ്ക്ക് എതിരെയുള്ള വിവാദങ്ങൾ ചൂടുപിടിക്കുമ്പോൾ ആളുകളിൽ ചിത്രം കാണാനുള്ള താൽപ്പര്യം വർധിക്കുകയാണ്. നിരവധി സിനിമ പ്രേമികളാണ് ചിത്രം കാണുന്നതിനായി ബദൽ മാർഗം അന്വേഷിക്കുന്നത്.

അതേസമയം വിവാദങ്ങൾ കടുക്കുമ്പോഴും നയൻ‌താര പ്രതികരിച്ചിട്ടില്ല. എന്നാൽ മതവികാരം വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യം നിരാകരിച്ചുകൊണ്ട് സഹ നിർമ്മാതാവായ സീ എന്‍റർടെയ്ൻമെന്‍റ് വിശ്വഹിന്ദു പരിഷത്തിന് രേഖാമൂലം മാപ്പ് അറിയിച്ചു. വിവാദങ്ങൾക്ക് കാരണമായ രംഗങ്ങൾ എഡിറ്റ് ചെയ്‌തതിനു ശേഷമേ ചിത്രം വീണ്ടും റിലീസ് ചെയ്യുകയുള്ളൂ എന്നും സീ സ്റ്റുഡിയോസ് വിഎച്ച്പിക്ക് ഉറപ്പ് നൽകി.

Also Read: 'അന്നപൂരണി' വിവാദം; നയൻതാരയ്‌ക്കെതിരെ വീണ്ടും കേസ്, ഇത്തവണ താനെയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.