രൺബീർ കപൂറിനെ (Ranbir Kapoor) നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്‌ത 'ആനിമൽ' (Animal) ഒരാഴ്‌ച പിന്നിടുമ്പോഴും ബോക്‌സോഫിസിൽ തേരോട്ടം തുടരുന്നു. 'ആനിമല്‍' ആഗോളതലത്തില്‍ 600 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്. നിര്‍മാതാക്കളായ ടീ സീരീസാണ് 'ആനിമല്‍' പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് (Animal worldwide collection).
ഇതോടെ രൺബീറിന്‍റെ ഏറ്റവും വലിയ ബ്ലോക്ക്‌ബസ്‌റ്റര്‍ ആയിരുന്ന 'സഞ്ജു'വിന്‍റെ റെക്കോഡും 'ആനിമല്‍' മറികടന്നു. കൂടാതെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന നാലാമത്തെ ബോളിവുഡ് ചിത്രമായും 'ആനിമല്‍' മാറി. 'ജവാൻ', 'പഠാൻ', 'ഗദർ 2' എന്നീ ചിത്രങ്ങളാണ് ഈ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
'ആനിമല്‍' എട്ടാം ദിനത്തില്‍ ഇന്ത്യയിൽ നിന്നും നേടിയത് 23.34 കോടി രൂപയാണ്. ഇതോടെ ഇന്ത്യയില്‍ നിന്നും ചിത്രം ആകെ കലക്‌ട് ചെയ്‌തത് 362.11 കോടി രൂപയാണ്. മികച്ച ഓപ്പണിങ് ആണ് രണ്‍ബീര്‍ കപൂര്‍ ചിത്രം നേടിയത് (Animal box office collection).
Also Read: 'സിനിമ വന്‍ ഹിറ്റ്, രൺബീർ ഗംഭീരം, വംഗയുടെ മറ്റൊരു മാസ്‌റ്റര്‍പീസ്'; ആനിമല്‍ എക്‌സ് പ്രതികരണങ്ങള്‍
പ്രദര്‍ശന ദിനത്തില്‍ 63.80 കോടിയും രണ്ടാം ദിനത്തില്‍ 66.27 കോടി രൂപയും മൂന്നാം ദിനത്തില്‍ 71.46 കോടിയുമാണ് ചിത്രം ഇന്ത്യയില്‍ നിന്നും വാരിക്കൂട്ടിയത്. മൂന്നാം ദിനത്തില്‍ ഏറ്റവും ഉയര്‍ന്ന കലക്ഷനാണ് 'ആനിമല്‍' നേടിയത്. നാല്, അഞ്ച്, ആറ് ദിനങ്ങളില്‍ യഥാക്രമം 43.96 കോടി, 37.47 കോടി, 30.39 കോടി എന്നിങ്ങനെയാണ് ചിത്രം കലക്‌ട് ചെയ്‌തത്. ഏഴ്, എട്ട് ദിനങ്ങളില്‍ 24.23 കോടി രൂപ വീതവും ചിത്രം നേടി (Animal total earnings).
ബോളിവുഡ് സിനിമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പണിങ് കലക്ഷന്‍ വാരം വീക്ക്, ഏറ്റവും വലിയ ഓപ്പണിങ് വീക്ക് കലക്ഷന്‍ നേടിയ നോൺ ഹോളിഡേ റിലീസ്, ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ എ-റേറ്റഡ് ഇന്ത്യൻ ചിത്രം എന്നീ റെക്കോഡുകള്‍ ഇതിനോടകം തന്നെ ആനിമല്‍ സ്വന്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
ഷാരൂഖ് ഖാന്‍ ചിത്രം 'ജവാന്‍റെ' ഹിന്ദി പതിപ്പ് റിലീസിന്‍റെ ആദ്യ ആഴ്‌ചയിൽ 327.88 കോടി രൂപയും, 'പഠാന്‍' 318.50 കോടി രൂപയും 'ഗദർ 2' 284.63 കോടി രൂപയുമാണ് ആദ്യവാരം നേടിയത്.
ഡിസംബര്‍ 1നാണ് ആനിമല്‍ റിലീസിനെത്തിയത്. റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സിനിമയിലെ സ്‌ത്രീ വിരുദ്ധതയ്‌ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു ആനിമലിന്‍റെ ബോക്‌സോഫിസ് കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍.
രൺബീർ കപൂര്‍ നായകനായി എത്തിയ ചിത്രത്തില്‍ ബോബി ഡിയോൾ ആണ് പ്രതിനായകന്‍റെ വേഷത്തില്‍ എത്തിയത്. അനിൽ കപൂർ, രശ്‌മിക മന്ദാന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ഷാരൂഖ് ഖാന്‍റെ 'ഡങ്കി' തിയേറ്ററുകളില്‍ എത്തുന്നത് വരെ 'ആനിമല്‍' ബോക്‌സോഫിസില്‍ ആധിപത്യം പുലര്‍ത്തുമെന്നാണ് കണക്കുക്കൂട്ടല്‍. ഡിസംബർ 21നാണ് 'ഡങ്കി' തിയേറ്ററുകളിൽ എത്തുക.