ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി ബോളിവുഡ് താരം രൺബീർ കപൂറിന്‍റെ 'ആനിമൽ' (Ranbir Kapoor starrer Animal). രണ്ട് ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 130 കോടിയിലധികമാണ് (Animal box office collection). ആദ്യ ദിനത്തില്‍ 63.8 കോടി രൂപയാണ് ചിത്രം കലക്‌ട് ചെയ്‌തത് (Animal opening day collection).
- " class="align-text-top noRightClick twitterSection" data="">
ഇത് രൺബീറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ്. സന്ദീപ് റെഡ്ഡി വംഗയുടെ (Sandeep Reddy Vanga) ഈ ഗ്യാങ്സ്‌റ്റര്‍ ഡ്രാമ രണ്ടാം ദിനത്തില്‍ ആദ്യ ദിന കലക്ഷനേക്കാള്‍ 4.37% വര്‍ദ്ധിച്ചു. ഇത് മൂന്നാം ദിനത്തില്‍ ശക്തമായ കലക്ഷന് കളമൊരുക്കി.
ആനിമൽ ബോക്‌സ് ഓഫീസ് കലക്ഷൻ രണ്ടാം ദിനം: റിപ്പോര്‍ട്ടുകള്‍ പ്രകാരം 'ആനിമൽ' രണ്ടാം ദിനത്തില്‍ കലക്‌ട് ചെയ്‌തത് 66.59 കോടി രൂപയാണ്. സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം സ്വന്തമാക്കിയത് 59.87 കോടി രൂപയാണ്. 'ആനിമല്‍' തെലുഗു പതിപ്പ് 6.28 കോടി രൂപയും തമിഴ് പതിപ്പ് 0.44 കോടി രൂപയുമാണ് നേടിയത്.
-
#Animal is on a rampage, rewriting box office history! 🔥
— Ramesh Bala (@rameshlaus) December 3, 2023 " class="align-text-top noRightClick twitterSection" data="
This #BhushanKumar production and #SandeepReddyVanga directorial and #RanbirKapoor starrer rakes in a whopping *236 CR* in 2 days worldwide leaving the audience stunned by impactful performances by #RanbirKapoor… pic.twitter.com/lGcN4iRLNu
">#Animal is on a rampage, rewriting box office history! 🔥
— Ramesh Bala (@rameshlaus) December 3, 2023
This #BhushanKumar production and #SandeepReddyVanga directorial and #RanbirKapoor starrer rakes in a whopping *236 CR* in 2 days worldwide leaving the audience stunned by impactful performances by #RanbirKapoor… pic.twitter.com/lGcN4iRLNu#Animal is on a rampage, rewriting box office history! 🔥
— Ramesh Bala (@rameshlaus) December 3, 2023
This #BhushanKumar production and #SandeepReddyVanga directorial and #RanbirKapoor starrer rakes in a whopping *236 CR* in 2 days worldwide leaving the audience stunned by impactful performances by #RanbirKapoor… pic.twitter.com/lGcN4iRLNu
Also Read: 'സിനിമ വന്‍ ഹിറ്റ്, രൺബീർ ഗംഭീരം, വംഗയുടെ മറ്റൊരു മാസ്‌റ്റര്‍പീസ്'; ആനിമല്‍ എക്‌സ് പ്രതികരണങ്ങള്‍
ആനിമൽ ബോക്‌സ് ഓഫീസ് കലക്ഷൻ മൂന്നാം ദിനം (ആദ്യകാല കണക്കുകൾ): ഡിസംബര്‍ 1ന് റിലീസായ ചിത്രം മൂന്നാം ദിനത്തിലേയ്‌ക്ക് കടക്കുമ്പോള്‍, ചില ബോളിവുഡ് ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് സൂചന. ഞായറാഴ്‌ച അവധി ദിനത്തില്‍ ചിത്രം മികച്ച കലക്ഷന്‍ നേടുമെന്നാണ് അഡ്വാന്‍സ് ബുക്കിംഗ് ഡാറ്റകള്‍ നല്‍കുന്ന സൂചന. മൂന്നാം ദിനത്തില്‍ ചിത്രം ബോക്‌സ് ഓഫീസില്‍ 68 കോടിയോളം രൂപ നേടുമെന്നാണ് കണക്കുക്കൂട്ടല്‍. ഹിന്ദിയില്‍ നിന്ന് മാത്രം 63 കോടി രൂപ നേടുമെന്നും പറയപ്പെടുന്നു.
- " class="align-text-top noRightClick twitterSection" data="">
ആനിമൽ ആഗോള കലക്ഷൻ: ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മികച്ച നമ്പറുകള്‍ സ്വന്തമാക്കുമ്പോള്‍ ചിത്രം ആഗോള കലക്ഷനിലും ശ്രദ്ധ നേടുകയാണ് (Animal worldwide collection). റിലീസ് ചെയ്‌ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോളതലത്തില്‍ 230 കോടി രൂപ കലക്‌ട് ചെയ്‌തു. ട്രേഡ് അനലിസ്‌റ്റ് രമേഷ് ബാലയാണ് ഇക്കാര്യം പങ്കുവച്ചത്. വടക്കേ അമേരിക്കയിൽ 'ആനിമൽ' അഞ്ച് മില്യൺ ഡോളര്‍ എന്ന നാഴിക കല്ലിലേയ്‌ക്ക് അടുക്കുകയാണ്. നിലവിൽ 4.5 മില്യൺ ഡോളറാണ് ചിത്രം ഇവിടെ നിന്നും വാരിക്കൂട്ടിയത്.
വിക്കി കൗശല്‍ നായകനായി എത്തിയ 'സാം ബഹാദൂറി'നൊപ്പമാണ് (Sam Bahadur) സന്ദീപ് റെഡ്ഡി വംഗയുടെ 'ആനിമല്‍' റിലീസിനെത്തിയത്. രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്‌മിക മന്ദാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ധനികനായ വ്യവസായി ബൽബീർ സിങ്ങിന്‍റെ മകന്‍ അര്‍ജുന്‍ സിങ് ആയാണ് ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ പ്രത്യക്ഷപ്പെടുന്നത്. അനിൽ കപൂർ ആണ് ബല്‍ബീര്‍ സിങ്ങിന്‍റെ വേഷത്തിലെത്തിയത്. രശ്‌മിക മന്ദാന രൺബീറിന്‍റെ ഭാര്യയായും ബോബി ഡിയോള്‍ രണ്‍ബീറിന്‍റെ ശത്രുവായും വേഷമിട്ടു.
Also Read: 'ആനിമലി'ന്‍റെ ഗർജനം അങ്ങ് ബുര്‍ജ് ഖലീഫയിലും ; രണ്‍ബീര്‍ കപൂര്‍ ചിത്രം വരുന്നു