ETV Bharat / bharat

'ഹിന്ദുവായിട്ടും ഹിന്ദുത്വവാദി ആകാത്തവന്‍ വ്യാജ ഹിന്ദു '; രാഹുലിന്‌ മറുപടിയുമായി അനിൽ വിജ്

Hindutva | Rahul Gandhi | Anil Vij | രാഹുൽ ഗാന്ധിയുടെ 'ഹിന്ദുത്വവാദി' പ്രസ്‌താവനയ്ക്ക്‌ മറുപടിയുമായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്

Hindu but not a Hindutva supporter  anil vij reply for rahul gandhi's statement on hindutva  ഹിന്ദുവായിരുന്നിട്ടും ഹിന്ദുത്വവാദി ആകാത്തവന്‍ വ്യാജ ഹിന്ദു  രാഹുലിന്‌ മറുപടിയുമായി അനിൽ വിജ്  ഇന്ത്യ ഹിന്ദുക്കളുടെ രാജ്യം
'ഹിന്ദുവായിരുന്നിട്ടും ഹിന്ദുത്വവാദി ആകാത്തവനാണ്‌ വ്യാജ ഹിന്ദു'; രാഹുലിന്‌ മറുപടിയുമായി അനിൽ വിജ്
author img

By

Published : Dec 12, 2021, 10:24 PM IST

ഛത്തീസ്‌ഗഡ് : ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുത്വവാദികളുടേതല്ലെന്നുമുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയ്ക്ക്‌ മറുപടിയുമായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്. ഒരാള്‍ ഹിന്ദുവായിരുന്നിട്ടും ഹിന്ദുത്വവാദി ആകുന്നില്ലെങ്കില്‍ അവനാണ്‌ വ്യാജ ഹിന്ദുവെന്ന്‌ അനിൽ വിജ് പറഞ്ഞു. ഹിന്ദിയിൽ ട്വീറ്റ് ചെയ്‌തായിരുന്നു അനിൽ വിജിന്‍റെ മറുപടി.

ജയ്‌പൂരിൽ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും അധികാര മോഹികളായ ഹിന്ദുത്വവാദികളുടേതല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

ALSO READ: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യം,അധികാരമോഹികളായ ഹിന്ദുത്വവാദികളുടേതല്ല : രാഹുൽ ഗാന്ധി

'ഇത് ഹിന്ദുക്കളുടെ രാജ്യമാണ്, അധികാര മോഹികളായ ഹിന്ദുത്വവാദികളുടേതല്ല. രാജ്യത്ത് വിലക്കയറ്റം ഉണ്ടാവുകയും കഷ്‌ടപ്പാടുകൾ അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ, അതിനുത്തരവാദികള്‍ ഹിന്ദുത്വവാദികളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ മൂന്ന് നാല് വ്യവസായി സുഹൃത്തുക്കളും ചേർന്ന് ഏഴ് വർഷം കൊണ്ട് രാജ്യത്തെ നശിപ്പിച്ചു' എന്നും രാഹുല്‍ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.