ETV Bharat / bharat

Anil Kapoor Intense Look From Animal അനില്‍ കപൂറിന്‍റെ അനിമല്‍ ലുക്ക് പുറത്ത്; രൺബീർ കപൂറിന്‍റെ അച്ഛനായി താരം - അനിമല്‍ പോസ്‌റ്റര്‍

Anil Kapoor plays the role of Balbir Singh അനിമലില്‍ രണ്‍ബീര്‍ കപൂരിന്‍റെ അച്ഛനായി അനില്‍ കപൂര്‍. ബല്‍ബീര്‍ സിംഗ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ വേഷമിടുന്നത്.

Anil Kapoor  Ranbir Kapoor  Animal release date  Animal poster  ranbir kapoor in animal  anil kapoor in animal  Anil Kapoor intense look from Animal  അനില്‍ കപൂറിന്‍റെ അനിമല്‍ ലുക്ക് പുറത്ത്  അനിമല്‍  അനിമല്‍ പോസ്‌റ്റര്‍  അനില്‍ കപൂര്‍
Anil Kapoor Intense Look From Animal
author img

By ETV Bharat Kerala Team

Published : Sep 22, 2023, 4:48 PM IST

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്‍റേതായി (Ranbir Kapoor) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അനിമല്‍' (Animal). ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഡിസംബറിലാണ് റിലീസിനെത്തുന്നത്. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

ഇപ്പോഴിതാ അനില്‍ കപൂറിന്‍റെ 'അനിമല്‍' ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. 'അനിമലി'ലെ രണ്‍ബീര്‍ കപൂറിന്‍റെ ഫസ്‌റ്റ്‌ ലുക്കിന് (Ranbir Kapoor First Look Poster) പിന്നാലെയാണ് അനില്‍ കപൂറിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുന്നത് (Anil Kapoor look in Animal).

Also Read: Ranbir Kapoor Starring Animal Teaser: രണ്‍ബീറിന്‍റെ ജന്മദിനത്തില്‍ അനിമല്‍ ടീസര്‍

സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ (Sandeep Reddy Vanga) ആണ് അനില്‍ കപൂറിന്‍റെ പോസ്‌റ്റര്‍ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'അനിമലില്‍' രൺബീർ കപൂറിന്‍റെ അച്ഛനായി ബൽബീർ സിങ് എന്ന കഥാപാത്രത്തെയാണ് അനില്‍ കപൂര്‍ അവതരിപ്പിക്കുന്നത് (Anil Kapoor as Ranbir Kapoor father).

പരിക്കേറ്റ് അനാരോഗ്യവാനാണെങ്കിലും തീവ്രമായ ലുക്കിലാണ് പുതിയ പോസ്‌റ്ററില്‍ അനില്‍ കപൂറിനെ കാണാനാവുക. അദ്ദേഹത്തിന്‍റെ കയ്യില്‍ ഒരു ഐവി ഡ്രിപ്പും കുത്തിയിട്ടുണ്ട്. നീല ട്രാക്ക് സ്യൂട്ട് ധരിച്ച് ഒരു സോഫ കസേരയില്‍ ഇരിക്കുന്ന താരത്തെയാണ് പോസ്‌റ്ററില്‍ കാണാനാവുക.

'അനിമല്‍' ടീസര്‍ റിലീസിന് (Animal Teaser Release) മുന്നോടിയായാണ് അനില്‍ കപൂറിന്‍റെ 'അനിമല്‍' ലുക്ക് എത്തിയത് എന്നതും ശ്രദ്ധേയമാണ്. രണ്‍ബീറിന്‍റെ ജന്മദിനമായ സെപ്‌റ്റംബര്‍ 28നാണ് 'അനിമലി'ന്‍റെ അവസാന ടീസര്‍ റിലീസ് ചെയ്യുക (Animal Teaser on Ranbir Kapoor birthday). നേരത്തെ പുറത്തിറങ്ങിയ 'അനിമല്‍' പ്രീ ടീസറും, രണ്‍ബീറിന്‍റെ പോസ്‌റ്ററും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Also Read: രക്തത്തില്‍ കുളിച്ച് കയ്യില്‍ കോടാലിയും പിടിച്ച് രണ്‍ബീര്‍; അനിമല്‍ പോസ്‌റ്റര്‍ വൈറല്‍

ഒരു അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ ഗ്യാംഗ്‌സ്‌റ്റര്‍ ആക്ഷന്‍ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു അച്ഛന്‍ - മകന്‍ ബന്ധമാണ് 'അനിമല്‍' പറയുന്നത്. രശ്‌മിക മന്ദാന (Rashmika Mandanna) ആണ് ചിത്രത്തില നായിക. കൂടാതെ ത്രിപ്‌തി ദിമ്രി (Tripti Dimri), ബോബി ഡിയോൾ (Bobby Deol) എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.

ഭൂഷണ്‍ കുമാറിന്‍റെ ടീ സീരീസും സൈന്‍ 1 സ്‌റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സണ്ണി ഡിയോളിന്‍റെ മെഗാ ഹിറ്റ് 'ഗദര്‍ 2' റിലീസ് ചെയ്‌ത ഓഗസ്‌റ്റ് 11ന് 'അനിമല്‍' റിലീസ് ചെയ്യാന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ സിനിമയുടെ വിഎഫ്‌എക്‌സ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 1ലേക്ക് 'അനിമല്‍' റിലീസ് മാറ്റിവച്ചു (Animal release). ഹിന്ദിയ്‌ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.

Also Read: ക്ലീന്‍ ഷേവ് ചെയ്‌ത് സ്‌കൂള്‍ യൂണിഫോമില്‍ രണ്‍ബീര്‍ കപൂര്‍; അനിമല്‍ ദൃശ്യം ചോര്‍ന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.