ETV Bharat / bharat

'അനിൽ ദേശ്മുഖിന്‍റെ രാജി ഉദ്ധവ് താക്കറെ തീരുമാനിക്കും': എച്ച്.കെ പാട്ടീൽ

author img

By

Published : Mar 22, 2021, 5:33 PM IST

'മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ശരത് പവറിന്‍റെ പ്രസ്താവന എൻ‌സി‌പി ചർച്ച ചെയ്യും'

Anil Deshmukh's resignation is up to Uddhav Thackeray: State Congress in charge HK Patil  Anil Deshmukh  അനിൽ ദേശ്മുഖ്  മഹാരാഷ്ട്ര  എച്ച്.കെ പാട്ടീൽ
'അനിൽ ദേശ്മുഖിന്‍റെ രാജി ഉദ്ധവ് താക്കറെ തീരുമാനിക്കും'; എച്ച്.കെ പാട്ടീൽ

ബെംഗളൂരു: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്‍റെ രാജി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനത്തിന് വിട്ടുകൊടുത്തതായി സംസ്ഥാനത്തെ കോൺഗ്രസ് ചുമതല നിര്‍വഹിക്കുന്ന എച്ച്.കെ പാട്ടീൽ.

''അശോക് ചൗഹാനും ബാല സാഹിബ് തോറത്തും ഇന്നലെ കോർ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ഇനി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ദേശ്മുഖിന്‍റെ രാജി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിഎം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും'' പാട്ടീല്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ശരത് പവറിന്‍റെ പ്രസ്താവന എൻ‌സി‌പി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയിലെ ബാറുകളില്‍ നിന്ന്‌ 100 കോടി രൂപ പിരിച്ചുനല്‍കാന്‍ ആഭ്യന്ത്രരമന്ത്രി അനില്‍ ദേശ്‌മുഖ്‌ ആവശ്യപ്പെട്ടെന്ന്‌ മുന്‍ പൊലീസ്‌ കമ്മിഷണര്‍ പരംബീര്‍ സിങ് ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് അനിൽ ദേശ്മുഖ് വിവാദത്തിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.