ETV Bharat / bharat

അഴിമതി ആരോപണക്കേസ്; അനിൽ ദേശ്മുഖ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു

അഴിമതി ആരോപണത്തിൽ തനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

Anil Deshmukh moves Bombay HC  Anil Deshmukh seeks quashing of FIR by CBI  Anil Deshmukh  former Maha home minister  അഴിമതി ആരോപണ കേസിൽ അനിൽ ദേശ്മുഖ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു  മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക  അനിൽ ദേശ്മുഖ്
അഴിമതി ആരോപണക്കേസിൽ അനിൽ ദേശ്മുഖ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു
author img

By

Published : May 4, 2021, 9:26 AM IST

മുംബൈ: അഴിമതി ആരോപണത്തിൽ സിബിഐ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് തിങ്കളാഴ്ച ബോംബെ ഹൈക്കോടതിയെ സമീപിച്ചു.അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, ക്രിമിനൽ ഗൂഢാലോചന എന്നിവക്കെതിരെ കഴിഞ്ഞ മാസം സിബിഐ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മുംബൈ മുൻ പൊലീസ് കമ്മിഷണർ പരം ബിർ സിംഗ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ 15 ദിവസത്തിനകം അന്വേഷണം ആരംഭിക്കണമെന്ന് ബോംബെ ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകിയതിനെ തുടർന്ന് ദേശ്മുഖ് സ്ഥാനമൊഴിഞ്ഞിരുന്നു. ദേശ്മുഖിനെതിരെ കുറ്റം കണ്ടെത്തുകയാണെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കോടതി ഏജൻസിക്ക് നിർദേശം നൽകിയിരുന്നു.

ഏപ്രിൽ 24 ന് അനിൽ ദേശ്മുഖിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം പരം ബിർ സിങ് ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തിയിരുന്നു."സിബിഐയുമായി പൂർണമായും സഹകരിച്ചതിന് ശേഷം കറ്റോളിലും നാർഖെഡിലും പുതുതായി നിർമ്മിച്ച കൊവിഡ് ഇൻസുലേഷൻ സെന്ററുകൾ അവലോകനം ചെയ്യാനുള്ള യാത്രയിലാണ് ഞാൻ", ദേശ്മുഖ് ട്വിറ്ററിൽ കുറിച്ചു.

ദേശ്മുഖ് മോശം പെരുമാറ്റത്തിൽ ഏർപ്പെട്ടുവെന്നും സസ്പെൻഡ് ചെയ്ത മുംബൈ പൊലീസ് ഓഫിസർ സച്ചിൻ വെയ്സിനോട് പ്രതിമാസം 100 കോടി രൂപ പിരിച്ചെടുക്കാൻ പറഞ്ഞതായും താക്കറെയ്ക്ക് അയച്ച കത്തിൽ സിങ് ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.