തിരുവനന്തപുരം : ബിബിസിക്കെതിരെ വീണ്ടും വിമർശനവുമായി, മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്‍റണിയുടെ മകൻ അനിൽ കെ ആന്‍റണി. കശ്‌മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച മാധ്യമം എന്ന് പരാമര്‍ശിച്ച് ബിബിസിയുടെ പഴയ പോസ്‌റ്റുകൾ കൂടി ചേർത്തുകൊണ്ടാണ് അനിൽ ആന്‍റണിയുടെ ട്വീറ്റ്. വിവാദ ഡോക്യുമെന്‍ററിക്കെതിരെ നടത്തിയ പരാമർശത്തിന് ദിവസങ്ങൾക്ക് ശേഷമാണ് അനിലിന്‍റെ പുതിയ പ്രസ്‌താവന.
അനിൽ ആന്‍റണിയുടെ പേര് നേരിട്ട് പരാമർശിക്കാതെ കോൺഗ്രസിനോടും ഭാരത് ജോഡോ യാത്രയോടുമുള്ള കടമകൾ അവഗണിച്ചുവെന്നാരോപിച്ച് അനിലിനെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു. അതിനാൽ ജയറാം രമേശിനേയും പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റിനേയും ടാഗ് ചെയ്‌തായിരുന്നു പോസ്‌റ്റ്.
'കശ്‌മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച മാധ്യമം. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്‌ത, നിക്ഷിപ്‌ത താൽപ്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമം. ബിബിസി നിലവിലെ കോൺഗ്രസിന് പറ്റിയ സഖ്യകക്ഷി' - അനിൽ ആന്‍റണി ട്വീറ്റ് ചെയ്‌തു.
-
Some past shenanigans of BBC , repeat offenders questioning India’s 🇮🇳 territorial integrity, publishing truncated maps without Kashmir. Independent media without vested interests indeed, and perfect allies for the current @INCIndia and partners. @Jairam_Ramesh @SupriyaShrinate pic.twitter.com/p7M73uB9xh
— Anil K Antony (@anilkantony) January 29, 2023 " class="align-text-top noRightClick twitterSection" data="
">Some past shenanigans of BBC , repeat offenders questioning India’s 🇮🇳 territorial integrity, publishing truncated maps without Kashmir. Independent media without vested interests indeed, and perfect allies for the current @INCIndia and partners. @Jairam_Ramesh @SupriyaShrinate pic.twitter.com/p7M73uB9xh
— Anil K Antony (@anilkantony) January 29, 2023Some past shenanigans of BBC , repeat offenders questioning India’s 🇮🇳 territorial integrity, publishing truncated maps without Kashmir. Independent media without vested interests indeed, and perfect allies for the current @INCIndia and partners. @Jairam_Ramesh @SupriyaShrinate pic.twitter.com/p7M73uB9xh
— Anil K Antony (@anilkantony) January 29, 2023
ബിബിസി ഡോക്യുമെന്‍ററിക്കെതിരെ വിമർശനം : 2002 ലെ ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്‍ററിക്കെതിരെയാണ് അനിൽ ആന്‍റണി ആദ്യം വിമർശനവുമായി എത്തിയത്. വിവാദത്തിന് പിന്നാലെ അനിൽ കോൺഗ്രസിലെ എല്ലാ പദവികളിൽ നിന്നും രാജിവച്ചിരുന്നു. ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ടുള്ള ട്വീറ്റ് പിൻവലിക്കാൻ വേണ്ടി നിരവധിപേർ ആവശ്യപ്പെട്ടതായും പാർട്ടിക്കുള്ളിൽ നിന്നുപോലും തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപങ്ങളുണ്ടായെന്നും അനിൽ ആരോപിച്ചിരുന്നു.
ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ : രാജിവച്ചെങ്കിലും താൻ ഇപ്പോഴും കോൺഗ്രസുകാരൻ തന്നെയാണെന്നാണ് അനിൽ കൂട്ടിച്ചേർത്തിരുന്നത്. ബിബിസി ഡോക്യുമെന്‍ററിക്കെതിരായ അനിലിന്‍റെ ട്വീറ്റിനെതിരെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2002ൽ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകൾ അടങ്ങിയതാണ് ബിബിസിയുടെ 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ഡോക്യുമെന്‍ററി.
പ്രദർശനം തടഞ്ഞ് കേന്ദ്രം : രണ്ടു ഭാഗങ്ങളിലായാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഡോക്യുമെന്‍ററി സമൂഹമാധ്യമങ്ങളിൽ നിന്ന് എടുത്ത് മാറ്റണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം നിർദേശിച്ചിരുന്നു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഡോക്യുമെന്‍ററിയുടെ പ്രദർശനവും കേന്ദ്രം തടഞ്ഞിരുന്നു.
പ്രദർശനം എതിർപ്പുകൾ നേരിട്ട് : എന്നാൽ ഇതിനെയെല്ലാം നിഷേധിച്ചുകൊണ്ട് കേരളത്തിലുൾപ്പടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഡോക്യുമെന്‍ററി പ്രദർശനം നടന്നു. നിരവധി സർവകലാശാലകളിൽ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർഥി യൂണിയനുകൾ തമ്മിൽ സംഘർഷങ്ങൾ നടന്നിരുന്നു. രാജ്യത്തിന്‍റെ അഖണ്ഡതയെ തകർക്കുന്നതാണ് ബിബിസിയുടെ ഡോക്യുമെന്‍ററി എന്ന അവകാശവാദവുമായാണ് ബിജെപി പ്രവർത്തകർ രംഗത്തുവന്നത്.
also read: ബിബിസി ഡോക്യുമെന്‍ററി: എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി പാർട്ടി പദവികൾ രാജി വച്ചു
വസ്‌തുനിഷ്‌ഠമല്ലാത്ത വിവരങ്ങളാണ് ഡോക്യുമെന്‍ററിയുടെ ഉള്ളടക്കമെന്നും രാജ്യത്തെ തകർക്കാനുള്ള കൊളോണിയൽ മനോഭാവത്തിന്‍റെ ഭാഗമാണിതെന്നും ബിജെപി നേതാക്കൾ അവകാശപ്പെട്ടു.