ETV Bharat / bharat

കന്നുകാലികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സർക്കാർ റൺ ആംബുലൻസ് ശൃംഖല ആന്ധ്രയിൽ ആരംഭിക്കും

വെറ്ററിനറി സേവനങ്ങൾ വീടുകളിൽ നേരിട്ട് നൽകുന്നതിന് 108 സേവനങ്ങളുടെ അടിസ്ഥാനത്തിൽ ആകെ 175 മൊബൈൽ ആംബുലൻസ് ക്ലിനിക്കുകൾ നിയമസഭാ മണ്ഡല തലത്തിൽ സ്ഥാപിക്കും

Andhra to launch India's first govt run ambulance network  ഇന്ത്യയിലെ ആദ്യത്തെ സർക്കാർ റൺ ആംബുലൻസ് ശൃംഖല ആന്ധ്രയിൽ ആരംഭിക്കും  സർക്കാർ റൺ ആംബുലൻസ് ശൃംഖല ആന്ധ്രയിൽ ആരംഭിക്കും  first govt run ambulance network for animals  അമരാവതി  amaravati  മൃഗസംരക്ഷണം  കന്നുകാലി സംരക്ഷണം  animal husbandry  veterinary  ആന്ധ്രാ പ്രദേശ്  andra pradesh  വൈ എസ് ജഗൻ മോഹൻ റെഡ്ഡി  y.s. jagan mohan reddy  andra cm  ആന്ധ്ര മുഖ്യമന്ത്രി
Andhra to launch India's first govt run ambulance network for animals
author img

By

Published : Mar 23, 2021, 9:36 AM IST

അമരാവതി: മൃഗസംരക്ഷണവും അവയുടെ ചികിത്സാ മേഖലയും കൂടുതൽ ഉത്തേജിപ്പിക്കുന്നതിനായി കന്നുകാലികൾക്കായി ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ആംബുലൻസ് ശൃംഖല സ്ഥാപിക്കാൻ തീരുമാനിച്ച് ആന്ധ്രാ പ്രദേശ് സർക്കാർ. മൃഗങ്ങള്‍ക്ക് ശരിയായ സംരക്ഷണവും ചികിത്സയും നൽകുന്നതിനായി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു മൊബൈൽ ആംബുലൻസ് വെറ്ററിനറി ക്ലിനിക് സ്ഥാപിക്കാൻ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകിയിട്ടുള്ളതായി അധികൃതർ അറിയിച്ചു.

വെറ്ററിനറി സേവനങ്ങൾ വീടുകളിൽ നേരിട്ട് നൽകുന്നതിന് 108 സേവനങ്ങളുടെ അടിസ്ഥാനത്തിൽ ആകെ 175 മൊബൈൽ ആംബുലൻസ് ക്ലിനിക്കുകൾ നിയമസഭാ മണ്ഡല തലത്തിൽ സ്ഥാപിക്കും. അടിയന്തര രോഗനിർണയവും പ്രഥമശുശ്രൂഷ സേവനങ്ങൾക്കുള്ള സൗകര്യങ്ങളും മൊബൈൽ ആംബുലൻസുകളിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ അടുത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രികളിലേക്ക് മാറ്റാനുള്ള 'ഹൈഡ്രോളിക് ലിഫ്റ്റ്' സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

ഓരോ ആംബുലൻസിലും ഒരു വെറ്ററിനറി ഡോക്‌ടർ, ഒരു പാരാ വെറ്ററിനറി ജീവനക്കാരന്‍ എന്നിവരെ നിയോഗിക്കും. ഈ ആംബുലൻസുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ കോൾ സെന്‍ററും ഉണ്ടാകും. കൂടുതൽ ജീവനക്കാരെ ഇതിനായി ചുമതലപ്പെടുത്തുമെന്നും മൃഗങ്ങൾക്ക് നൽകുന്ന മരുന്നുകളുടെ വിതരണത്തിലും ഗുണനിലവാരത്തിലും കൂടുതൽ വ്യക്തത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.