അമരാവതി: സംസ്ഥാന എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ, ഫാർമസി എൻട്രസ് പരീക്ഷകൾ ഓഗസ്റ്റ് 19 മുതൽ ഓഗസ്റ്റ് 25 വരെ നടത്തുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ അറിയിച്ചു. പരീക്ഷ ഓൺലൈനായാണ് നടക്കുക. ജൂൺ 24ന് പരീക്ഷ വിജ്ഞാപനം പുറത്തിറക്കുമെന്നും സർക്കാർ അറിയിച്ചു.
പ്രധാന തീയതികൾ
ഓൺലൈനായി ജൂൺ 26 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ജൂലൈ 25നാണ് പിഴ കൂടാതെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 26 മുതൽ ഓഗസ്റ്റ് 5 വരെ 500 രൂപ പിഴ നൽകി അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചാൽ 1000 രൂപ പിഴ നൽകണം. ഓഗസ്റ്റ് 11 നും ഓഗസ്റ്റ് 15 നും ഇടയിൽ 5,000 രൂപയും, ഓഗസ്റ്റ് 16 മുതൽ ഓഗസ്റ്റ് 18 വരെ ഫോം സമർപ്പിക്കുകയാണെങ്കിൽ 10,000 രൂപയും പിഴ തുകയായി ഈടാക്കും.
Also read: കര്‍ണാടകയിലെ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
മറ്റ് എൻട്രൻസ് പരീക്ഷകൾ
എഞ്ചിനീയറിംഗ് കോമൺ എൻട്രൻസ് ടെസ്റ്റ് (ഇസിഇടി), ഇന്റഗ്രേറ്റഡ് കോമൺ എൻട്രൻസ് ടെസ്റ്റ് (ഐസിഇടി), ബിരുദാനന്തര എഞ്ചിനീയറിംഗ് കോമൺ എൻട്രൻസ് ടെസ്റ്റ് (പിജിസെറ്റ്), ലോ കോമൺ എൻട്രൻസ് ടെസ്റ്റ് (ലോസെറ്റ്), എഡ്യൂക്കേഷൻ കോമൺ എൻട്രൻസ് ടെസ്റ്റ് (എഡ്സെറ്റ്), ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയുൾപ്പെടെ മറ്റെല്ലാ കോമൺ എൻട്രൻസ് ടെസ്റ്റുകളും ഈ വർഷം സെപ്റ്റംബർ ഒന്നും രണ്ടും ആഴ്ചകളിൽ നടത്താൻ ഉദ്ദേശിക്കുന്നതായും സർക്കാർ അറിയിച്ചു.