അമരാവതി: ആന്ധ്രാപ്രദേശ് നാലാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 8.30 വരെ 13.42 ശതമാനം പോളിങ് രേഖപ്പെടുത്തി. വൈകിട്ട് 3.30 വരെ പോളിങ് നടക്കും. 13 ജില്ലകളിലായി 16 റവന്യു ഡിവിഷനുകളുള്ള 161 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുന്നത്. 28995 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് ഉള്ളത്. നാലാം ഘട്ടത്തില്‍ 3299 പഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2743 സർപഞ്ച് സീറ്റുകളിലേക്കുള്ള പോളിങാണ് നടക്കുന്നത്. 2743 പഞ്ചായത്തുകളിലായി 7475 സർപഞ്ച് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 33435 വാർഡുകളിലേക്കാണ് പോളിങ് നടന്നത്. നക്സൽ ബാധിത പ്രദേശങ്ങളിൽ പോളിങ് ഉച്ചയ്ക്ക് ഒന്നര വരെയായിരുന്നു. പ്രശ്ന ബാധിത മേഖലകളിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ആകെ 67,75,226 വോട്ടർമാരാണ് നാലം ഘട്ട തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലുള്ളത്. തെരഞ്ഞെടുപ്പിനായി ആകെ 53,282 പോളിങ് സ്റ്റാഫുകളെ നിയമിച്ചു. വൈകിട്ട് നാല് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണല്‍ തീരുന്ന മുറയ്‌ക്ക് ഫലം പ്രഖ്യാപിക്കും.