ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ ഇനി ജില്ലകള്‍ 13 അല്ല 26: പുതിയ ജില്ലകളെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു - ആന്ധ്ര പ്രദേശ്

1956 നവംബര്‍ 1ന് ഹൈദരാബാദ്, ആന്ധ്ര എന്നീ രണ്ട് പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്താണ് ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനം വന്നത്. 2014 ജൂണ്‍ രണ്ടിന് തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളാക്കി മാറ്റി. അന്ന് 13 ജില്ലകളായിരുന്നു ആന്ധ്രാപ്രദേശിന്

ANDHRA PRADESH CM JAGAN MOHANREDDY INAUGURATED 13 NEW DISTRICTS VIRTUALLY  ആന്ധ്ര പ്രദേശ്  ജഗൻ മോഹൻ റെഡ്ഡി
13 പുതിയ സംസ്ഥാനങ്ങള്‍
author img

By

Published : Apr 4, 2022, 12:06 PM IST

Updated : Apr 4, 2022, 12:16 PM IST

അമരാവതി: ആന്ധ്രാപ്രദേശില്‍ പുതിയ 13 ജില്ലകള്‍ കൂടി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് 26 ജില്ലകളായി. നിലവിലുണ്ടായിരുന്ന 13 ജില്ലകള്‍ പുനഃസംഘടിപ്പിച്ചാണ് എണ്ണം വര്‍ധിപ്പിച്ചത്.

ജനുവരി അവസാനവാരമാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഇതുസംബന്ധിച്ച ഔദ്യോഗിക കരട് വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ ജില്ലകളുടെ ചുമതല ജില്ല കലക്ടര്‍മാരും പൊലീസ് സൂപ്രണ്ടുമാരും ഏറ്റെടുത്തു. വില്ലേജ്, വാര്‍ഡ്, സെക്രട്ടേറിയറ്റുകള്‍, എന്നിവ രൂപീകരിച്ചു. പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിച്ചതോടെ റവന്യൂ ഡിവിഷനുകളുടെയെണ്ണം 72 ആയി ഉയര്‍ത്തി. ജന സംഖ്യയില്‍ ഒന്നാമത് നെല്ലുരാണെങ്കിലും വിസ്തൃതിയുടെ കാര്യത്തില്‍ പ്രകാശം ജില്ലയാണ് ഒന്നാമതുള്ളത്. 14,322 ചതുരശ്ര കിലോമീറ്ററാണ് ഇതിന്‍റെ വിസ്തൃതി.

മന്യം, അല്ലൂരി സീതാരാമ രാജു, അനകപള്ളി, കാക്കിനട, കോന സീമ, എലുരു, എന്‍ടിആര്‍ ഡിസ്ട്രികിട്, ബപാട്ല, പല്‍നാട്, നന്ദ്യാല്‍, ശ്രീ സത്യസായി, അണ്ണാമയ്യ, ശ്രീബാലാജി എന്നിവയാണ് പുതിയതായി രൂപീകരിച്ച ജില്ലകള്‍.

ശ്രീ സത്യസായി ബാബയുടെ ആശ്രമം സ്ഥിതിചെയ്യുന്ന പുട്ടപർത്തി ആസ്ഥാനമാക്കി ശ്രീ സത്യസായി, തിരുപ്പതി ആസ്ഥാനമാക്കി ക്ഷേത്രനഗര ജില്ല ശ്രീബാലാജി, എൻടിആറിന്റെ പേരിൽ എന്‍ടിആര്‍ ഡിസ്ട്രികിട്, ഗോത്രവർഗ്ഗകാർക്ക് വേണ്ടി പോരാടിയ അല്ലുരു സിതാരാമ രാജുവിന്റെ പേരില്‍ അല്ലൂരി സീതാരാമ രാജു എന്നിവയെ കൂടാതെ മന്യം, അനകപള്ളി, കാക്കിനട, കോന സീമ, എലുരു, ബപാട്ല, പല്‍നാട്, നന്ദ്യാല്‍, അണ്ണാമയ്യ എന്നിവയാണ് പുതിയ ജില്ലകള്‍.

1956 നവംബര്‍ 1നാണ് സംസ്ഥാനം നിലവില്‍ വന്നത്. തെലുങ്കു ഭാഷ സംസാരിക്കുന്ന അന്ന് നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്ര എന്നീ രണ്ട് പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്താണ് ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനം രൂപീകരിച്ചത്. 2014ല്‍ ആന്ധ്രാപ്രദേശ് സംസ്ഥാനം വീണ്ടും വിഭജിച്ചു. ജൂണ്‍ രണ്ടിന് 23 ജില്ലകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്തെ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളാക്കി മാറ്റി.

ആന്ധ്രാപ്രദേശിലെ ജില്ലകള്‍ 2022 ഏപ്രില്‍ നാല് മുതല്‍:- ശ്രീകാകുളം, വിസിയനഗരം, മന്യം, അല്ലൂരി സീതാരാമ രാജു, വിശാഖപട്ടണം, അനകപള്ളി, കാക്കിനാഡ, കോണാ സീമ, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, എല്ലുരു, കൃഷ്ണ, എൻടിആർ ജില്ല, ഗുണ്ടൂർ, ബാപ്റ്റാല, പൽനാഡു, പ്രകാശം, എസ്പിഎസ് നല്ലൂർ, കൂർനൂൽ, നന്ദ്യാൽ, അനന്തപുരം, ശ്രീ സത്യസായി ജില്ല, വൈഎസ്ആർ കഡപ്പ, അന്നമയ, ചിറ്റൂർ, ശ്രീബാലാജി.

also read: ആരാധനാലയങ്ങൾ തുറക്കുന്നു: തിരുപ്പതി ക്ഷേത്രത്തില്‍ പൊലീസ് സന്ദർശനം

Last Updated : Apr 4, 2022, 12:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.