അമരാവതി: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് ആന്ധ്ര സർക്കാർ 100 ദിവസത്തെ പുതിയ സമയപരിധി നിശ്ചയിച്ചു. മുമ്പ് അച്ചടക്കനടപടി സ്വീകരിക്കുന്നതിന് ഒരു നിശ്ചിത സമയപരിധി ഉണ്ടായിരുന്നില്ല.
ചീഫ് കമ്മിഷണർ, ലാൻഡ് അഡ്മിനിസ്ട്രേഷൻ, പ്രിൻസിപ്പൽ സെക്രട്ടറി, വില്ലേജ്, വാർഡ് സെക്രട്ടേറിയറ്റ്, എസിബി, ഡയറക്ടർ ജനറൽ എന്നിവരടങ്ങുന്ന സമിതി നടത്തിയ സമഗ്ര പഠനത്തിന് ശേഷമാണ് പുതുക്കിയ സമയപരിധി ശിപാർശ ചെയ്തത്. നടപടികൾ 100 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുന്നതിൽ പരാജയപ്പെടുന്ന പക്ഷം, ബന്ധപ്പെട്ട അധികൃതർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.