അമരാവതി: ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ 2021-22 വര്‍ഷത്തെ ബജറ്റിന് മന്ത്രിസഭയുടെ അനുമതി. ബജറ്റ് ധനമന്ത്രി ബുഗ്ഗാന രാജേന്ദ്രനാഥ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ബജറ്റിന്‍റെ പകര്‍പ്പ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിക്ക് കൈമാറി. ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് വിര്‍ച്വലായി ചേരും. നിയമസഭയേയും കൗണിസിലിനേയും ഗവര്‍ണര്‍ അഭിസംബോധന ചെയ്‌തതിന് ശേഷം ബിസിനസ് ഉപദേശക കമ്മിറ്റി യോഗം ചേരും. തുടര്‍ന്ന് ധനമന്ത്രി നിയമസഭയിലും ആഭ്യന്തര മന്ത്രി കൗണ്‍സിലിലും ബജറ്റ് അവതരിപ്പിക്കും.
Also read: പ്രധാനമന്ത്രി വിളിച്ച കൊവിഡ് അവലോകന യോഗത്തിൽ മമത ബാനർജി പങ്കെടുക്കും
കാര്‍ഷിക ബജറ്റ് പ്രത്യേകമായാണ് അവതരിപ്പിക്കുക. കൃഷി മന്ത്രി കുരസല കണ്ണബാബു നിയമസഭയിലും ഉപമുഖ്യമന്ത്രി ധര്‍മണ കൃഷ്ണദാസ് കൗണ്‍സിലിലും ബജറ്റ് അവതരിപ്പിക്കും. ഈ വര്‍ഷം മുതല്‍ സ്‌ത്രീകള്‍ക്കായി പ്രത്യേക പദ്ധതികളും സര്‍ക്കാര്‍ കൊണ്ട് വന്നിട്ടുണ്ട്. ബിസി, എസ്‌സി, എസ്ടി, മറ്റ് ന്യൂനപക്ഷങ്ങള്‍ക്കൊപ്പമായിരിക്കും ഈ പദ്ധതികള്‍ അവതരിപ്പിക്കുക.