പോർട്ട് ബ്ലയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദ്വീപിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,261 ആയി. 24 മണികൂറിൽ പുതിയ കൊവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ മരണസംഖ്യ 126 ആണ്.
രോഗം ബാധിച്ച 18 പേരിൽ ആറ് പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെയാണ്. 12 പേർക്ക് രോഗം സ്ഥിരീകരിച്ചത് എയർപോർട്ടിൽ നടത്തിയ പരിശോധനയിലാണ്. ദ്വീപിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും ആർടി പിസിആർ പരിശോധന നടത്തണമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ ആൻഡമാൻ ദ്വീപ് സമൂഹത്തിൽ 110 സജീവ കൊവിഡ് കേസുകൾ ആണുള്ളത്. ഇതിൽ 107 കേസുകളും തെക്കൻ ആൻഡമാൻ ജില്ലയിലാണ്. ബാക്കിയുള്ള മൂന്ന് പേർ നോർത്ത്, മിഡിൽ ആൻഡമാൻ ജില്ലയിലാണ്. നിക്കോബാർ ജില്ല നിലവിൽ കൊവിഡ് മുക്ത ജില്ലയാണെന്നും അധികൃതർ പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മൂന്ന് ജില്ലകളുണ്ട്.
24 മണിക്കൂറിൽ 29 പേർ കൂടി രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 7,025 ആയി. 3,96,534 സാമ്പിളുകളാണ് ഇതുവരെ ദ്വീപിൽ പരിശോധിച്ചിട്ടുള്ളത്. 1.83 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. 1.31 ലക്ഷത്തിലധികം പേർക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.