ETV Bharat / bharat

അട്ടാരി-വാഗ അതിര്‍ത്തിയിലെ ചടങ്ങുകൾ വീണ്ടും ആരംഭിച്ചു

author img

By

Published : Sep 18, 2021, 7:36 AM IST

300 പേർക്ക് മാത്രമേ പുറമെ നിന്നും ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളു.

അട്ടാരി-വാഗ അതിര്‍ത്തി  അട്ടാരി-വാഗ അതിര്‍ത്തി വാർത്ത  വാഗ അതിര്‍ത്തിയിലെ ചടങ്ങുകൾ വീണ്ടും ആരംഭിച്ചു  വാഗ അതിര്‍ത്തിയിലെ ചടങ്ങുകൾ  വാഗ അതിര്‍ത്തിയിലെ ച  Attari-Wagah border  Attari-Wagah border news  Attari-Wagah border BSF's beating retreat ceremony  BSF's beating retreat ceremony  BSF's beating retreat ceremony resumes
അട്ടാരി-വാഗ അതിര്‍ത്തിയിലെ ചടങ്ങുകൾ വീണ്ടും ആരംഭിച്ചു

അമൃത്‌സർ: കൊവിഡ് സാഹചര്യത്തിൽ നിർത്തി വച്ച അട്ടാരി-വാഗ അതിര്‍ത്തിയിലെ ബിഎസ്എഫ് പരേഡ് വീണ്ടും പുനരാരംഭിച്ചു. 300 പേർക്ക് മാത്രമേ പുറമെ നിന്നും ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാകും ചടങ്ങുകൾ നടക്കുകയെന്ന് അമൃത്‌സർ ഡെപ്യൂട്ടി കമ്മിഷണർ ഗുർപ്രീത് സിങ് ഖെയ്‌റ പറഞ്ഞു. കൊവിഡിന് മുമ്പ് ആയിരക്കണക്കിന് പേരാണ് ഈ ചടങ്ങിൽ പങ്കെടുത്തിരുന്നത്.

ഏഷ്യയിലെ "ബര്‍ലിന്‍ മതില്‍" എന്ന് വിളിക്കപ്പെടുന്ന വാഗ അതിര്‍ത്തിയില്‍ എല്ലാ ദിവസവും "പാതാക താഴ്ത്തല്‍" എന്ന പേരിലാണ് ചടങ്ങ് നടന്നു വരുന്നത്. ഈ സമയത്ത് അതിര്‍ത്തിയില്‍ ഇന്ത്യയുടെ അതിര്‍ത്തിരക്ഷാസേനയുടേയും പാകിസ്ഥാന്‍റെ ഭാഗത്തു നിന്നുള്ള പാകിസ്ഥാൻ റേഞ്ചേഴ്സിന്‍റെയും അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകള്‍ നടക്കും.

ഇരു രാജ്യങ്ങളിലേയും സൈനിക വിഭാഗം വര്‍ണ്ണാഭമായ തലപ്പാവുളോടുകൂടിയ സൈനിക വസ്ത്രങ്ങളായിരിക്കും ചടങ്ങിൽ ധരിച്ചിട്ടുണ്ടാകുക. ദൈനം ദിന കാര്യങ്ങള്‍ക്കായി ചിലപ്പോള്‍ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ എതിര്‍ രാജ്യത്തിന്‍റെ ഓഫീസുകളിൽ എത്താറുണ്ട്.

ALSO READ: പെലെയുടെ ആരോഗ്യനില തൃപ്‌തികരം; ഹൃദയവും ശ്വസനവും സാധാരണനിലയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.