ETV Bharat / bharat

പുതിയ വീട് അയോധ്യയില്‍; രാമക്ഷേത്രത്തിന് സമീപം ഭൂമി വാങ്ങി ബോളിവുഡ് ബിഗ്‌ ബി

author img

By ETV Bharat Kerala Team

Published : Jan 17, 2024, 12:04 PM IST

Amitabh Bhachan Buys Plot in Ayodhya : വീട്‌വയ്ക്കുന്നതിന് വേണ്ടിയാണ് താരം സ്ഥലം വാങ്ങിയതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

മെഗാസ്റ്റാർ അമിതാഭ് ബച്ചൻ  അയോധ്യയിൽ അമിതാഭ് ബച്ചന് ഭൂമി  Amitabh Bhachan Buys Plot Ayodhya  Amitabh Bhachan Buys Plot
Amitabh Bhachan Buys Plot in Ayodhya for New Home

അയോധ്യ : രാമക്ഷേത്രത്തിന്‍റെ വരവോടെ അയോധ്യ നഗരത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളായ എയർപ്പോർട്ടും, റെയിൽവെ സ്‌റ്റേഷനുമെല്ലാം വന്നതോടെ അയോധ്യയിൽ ഒരുതുണ്ട് ഭൂമി വാങ്ങാൻ വേണ്ടി പലരും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോയിതാ മെഗാസ്റ്റാർ അമിതാഭ് ബച്ചൻ അയോധ്യ നഗരത്തിൽ സ്ഥലം വാങ്ങിയിരിക്കുകയാണ്.

അയോധ്യയിൽ വീട് വയ്‌ക്കുന്നതിന് വേണ്ടിയാണ് താരം സ്ഥലം വാങ്ങിയത് എന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. മുംബൈയിലെ ഡെവലപ്പറായ അഭിനന്ദൻ ലോഥയുടെ 51 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന സെവൻ സ്റ്റാർ മിക്‌സഡ് എൻക്ലേവായ സരയയിൽ വീട് പണിയുന്നതിന് വേണ്ടിയാണ് താരം ഭൂമി വാങ്ങിയതെന്നാണ് റിപ്പോർട്ട്. ശ്രീ രാമക്ഷേത്രത്തിൽ (Ayodhya Ram Temple) നിന്ന് 15 മിനിറ്റും പുതിയ ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റും മാത്രമാണ് അമിതാഭ് ബച്ചന്‍റെ പ്രോപ്പർട്ടിയിലേക്കെത്താൻ സമയമെടുക്കുക.

Also read :ലോകത്തിന്‍റെ ആത്മീയ തലസ്ഥാനത്ത് തനിക്കും വീടെന്ന് ബച്ചൻ; അയോധ്യയിൽ ഭൂമി വാങ്ങിയത് കോടികൾ മുടക്കി

അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള താരങ്ങളെയാണ് രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അക്ഷയ്‌ കുമാർ, കങ്കണ റണാവത്ത്, ടൈഗർ ഷ്‌റോഫ്, ഹരിഹരൻ, രജനികാന്ത്, രൺബീർ കപൂർ, ആലിയ ഭട്ട്, രൺദീപ് ഹൂഡ തുടങ്ങി നീണ്ടുപോകുന്നു ക്ഷണം കിട്ടിയ താരങ്ങളുടെ പട്ടിക.

പൊതുജനങ്ങൾക്ക് ദർശനത്തിനായി രാമക്ഷേത്രം ജനുവരി 23 മുതൽ തുറന്ന് കൊടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. ജനുവരി 22ന് ഉച്ചക്ക് 1 മണിയോടെ പ്രാൺ പ്രതിഷ്‌ഠ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രധാന മന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

നേപ്പാളിലെ ജനക്‌പൂരിൽ നിന്നും മിഥിലയിലെ ചില സ്ഥലങ്ങളിൽ നിന്നും 1000 കണക്കിന് കൊട്ടകളിലായി സമ്മാനങ്ങൾ എത്തിയിട്ടുണ്ട്. ജനുവരി 20,21 തിയതികളിൽ പൊതുജനങ്ങൾക്ക് ദർശനമില്ല. രാം ലല്ലയുടെ പ്രാൺ പ്രതിഷ്‌ഠയ്‌ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ചടങ്ങ് ആരംഭിച്ചു എന്നും ചമ്പത് റായ് പറഞ്ഞു.

പ്രാൺ പ്രതിഷ്‌ഠയ്‌ക്ക് മുന്നോടിയായി ഏഴ് ദിവസത്തെ പൂജാദികർമങ്ങൾക്ക് തുടക്കം കുറിച്ചു. ആചാരങ്ങളുടെ അവിഭാജ്യ ഘടകമായ ദശവിദ് സ്‌നാനം, പ്രായശ്ചിത്ത, കർമകുടി പൂജകൾ എന്നിവ ഇന്നലെ നടന്നു. ഇന്ന് മൂർത്തിയുടെ പരിസര പ്രവേശനം നടക്കും.

നാളെ (ജനുവരി 18) വൈകിട്ട് തീർഥപൂജ, ജലയാത്ര, ജലാദിവാസം, സുഗന്ധ ദ്രവ്യങ്ങളിലെ ഗന്ധാധിവാസം എന്നിവ നടക്കും. നാളെ മൂർത്തിയുടെ പരിസര പ്രവേശനം നടക്കും. വെള്ളിയാഴ്‌ച രാവിലെ ഔഷധക്കൂട്ടുകൾ, കസ്‌തൂരി, നെയ്യ്, വിവിധ ധാന്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള എന്നിവ നടത്തും. ശനിയാഴ്‌ച രാവിലെ മധുരം, ഫലങ്ങൾ എന്നിവ ഉപയോഗിച്ചുള്ള പൂജാവിധികളാണ് നടക്കുക. പ്രാണ പ്രതിഷ്‌ഠയുടെ തലേദിവസമായ ഞായറാഴ്‌ച രാവിലെ മധ്യാധിവാസ ചടങ്ങും വൈകിട്ട് ശയ്യാധിവാസവും നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.