Amitabh Bachchan to twitter with folded hands: കഴിഞ്ഞ ദിവസം ട്വിറ്റര്‍ പഴയ വെരിഫിക്കേഷന്‍ ബാഡ്‌ജുകള്‍ നീക്കിയിരുന്നു. ഇനി മുതല്‍ പണം അടയ്‌ക്കുന്നവര്‍ക്ക് മാത്രമെ ട്വിറ്ററില്‍ ബ്ലൂ ടിക് ലഭിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി നിരവധി പ്രമുഖര്‍ക്ക് ട്വിറ്റര്‍ അക്കൗണ്ടിന്‍റെ ബ്ലൂ ടിക് നഷ്‌ടമായി. ഈ സാഹചര്യത്തില്‍ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍.
Bachchan demanded twitter to return his verification badge: ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന് പണം നൽകിയതിനാൽ തന്‍റെ ബ്ലൂ ടിക് തിരികെ നൽകണമെന്ന് താരം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. തന്‍റെ ബ്ലൂ ടിക് തിരികെ സ്വീകരിക്കാൻ കൂപ്പു കൈകളോടെ യാചിക്കുന്നുവെന്നും അതുമല്ലെങ്കില്‍ നിങ്ങളുടെ കാല്‍ക്കല്‍ വീഴണോ എന്നുമാണ് ബച്ചന്‍ പരിഹാസത്തോടെ ചോദിക്കുന്നത്.
Amitabh Bachchan viral tweet: 'ഹേ ട്വിറ്റര്‍.. കേള്‍ക്കുന്നുണ്ടോ? സബ്‌സ്‌ക്രിപ്‌ഷന് വേണ്ടിയുള്ള പണം ഞാന്‍ അടച്ചിട്ടുണ്ട്. അതുകൊണ്ട്, എന്‍റെ പേരിന് മുമ്പിലുള്ള ബ്ലൂ ടിക് തിരികെ നല്‍കുമോ? അങ്ങനെയെങ്കില്‍ ഞാന്‍ അമിതാഭ് ബച്ചനെന്ന് ആളുകള്‍ക്ക് അറിയാന്‍ സാധിക്കും. കൈകൂപ്പി ഞാന്‍ അപേക്ഷിക്കുന്നു. ഇനി ഞാന്‍ നിങ്ങളുടെ കാല്‍ക്കല്‍ വീഴണോ?' -ഇപ്രകാരമായിരുന്നു അമിതാഭ് ബച്ചന്‍റെ ട്വീറ്റ്.
-
T 4623 - ए twitter भइया ! सुन रहे हैं ? अब तो पैसा भी भर दिये हैं हम ... तो उ जो नील कमल ✔️ होत है ना, हमार नाम के आगे, उ तो वापस लगाय दें भैया , ताकि लोग जान जायें की हम ही हैं - Amitabh Bachchan .. हाथ तो जोड़ लिये रहे हम । अब का, गोड़वा 👣जोड़े पड़ी का ??
— Amitabh Bachchan (@SrBachchan) April 21, 2023 " class="align-text-top noRightClick twitterSection" data="
">T 4623 - ए twitter भइया ! सुन रहे हैं ? अब तो पैसा भी भर दिये हैं हम ... तो उ जो नील कमल ✔️ होत है ना, हमार नाम के आगे, उ तो वापस लगाय दें भैया , ताकि लोग जान जायें की हम ही हैं - Amitabh Bachchan .. हाथ तो जोड़ लिये रहे हम । अब का, गोड़वा 👣जोड़े पड़ी का ??
— Amitabh Bachchan (@SrBachchan) April 21, 2023T 4623 - ए twitter भइया ! सुन रहे हैं ? अब तो पैसा भी भर दिये हैं हम ... तो उ जो नील कमल ✔️ होत है ना, हमार नाम के आगे, उ तो वापस लगाय दें भैया , ताकि लोग जान जायें की हम ही हैं - Amitabh Bachchan .. हाथ तो जोड़ लिये रहे हम । अब का, गोड़वा 👣जोड़े पड़ी का ??
— Amitabh Bachchan (@SrBachchan) April 21, 2023
Twitter Blue tick subscription: ഏപ്രിൽ 20 മുതൽ എല്ലാ അക്കൗണ്ടുകൾക്കും ബ്ലൂ ടിക് നഷ്‌ടമാകുമെന്ന് ട്വിറ്റര്‍ ഉടമ ഇലോൺ മസ്‌ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നിരവധി പ്രമുഖര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ ബ്ലൂ ടിക് നഷ്‌ടമാവുകയും ചെയ്‌തു. ബ്ലൂ ടിക് നിലനിർത്തണമെങ്കിൽ ആളുകൾ കമ്പനിയുടെ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങണമെന്നാണ് ഇലോണ്‍ മസ്‌കിന്‍റെ നിര്‍ദേശം.
Elon Musk wants people to buy Blue subscription: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ബ്ലൂ ടിക് സബ്‌സ്‌ക്രിപ്‌ഷനില്‍ മാറ്റം വരുത്തിയിരുന്നു. ബ്ലൂ ടിക് അടക്കമുള്ള പ്രീമിയം സേവനങ്ങള്‍ക്ക് പ്രതിമാസം എട്ട് ഡോളര്‍ വരെ ഈടാക്കാന്‍ ഇലോണ്‍ മസ്‌ക് തീരുമാനിച്ചിരുന്നു.
Celebrities who lost their badge: അമിതാഭ് ബച്ചൻ മാത്രമല്ല ട്വിറ്റര്‍ ബ്ലൂ ടിക് നഷ്‌ടപ്പെട്ട താരം. ഷാരൂഖ് ഖാൻ, സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, ബിൽ ഗേറ്റ്‌സ്, സെലീന ഗോമസ്, വീർ ദാസ്, നർഗീസ് ഫക്രി, പ്രകാശ് രാജ്, രവി കിഷൻ, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ തുടങ്ങിയവര്‍ക്കും ബ്ലൂ ടിക് നഷ്‌ടമായിട്ടുണ്ട്.