ഹൈദരാബാദ്: പരിക്ക് നൽകിയ ചെറിയ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ വീണ്ടും അഭിനയത്തിലേക്ക്. പരിക്കിൽ നിന്ന് മോചിതനായില്ലെങ്കിലും താൻ വീണ്ടും ജോലി ചെയ്യാൻ തുടങ്ങിയെന്ന് താരം ബ്ലോഗിലൂടെ വ്യക്തമാക്കി. പ്രഭാസിന്‍റെ വരാനിരിക്കുന്ന 'പ്രൊജക്‌ട് കെ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ നടന് വാരിയെല്ലിന് പരിക്കേറ്റിരുന്നു. തന്‍റെ പോസ്റ്റിൽ, വാരിയെല്ലിന്‍റെ തരുണാസ്ഥി പൊട്ടിയെന്നും, വലത് വാരിയെല്ലിനടുത്ത് പേശീവലിവ് ഉണ്ടായെന്നും അദ്ദേഹം തന്‍റെ പോസ്റ്റിൽ ആരാധകരെ അറിയിച്ചിരുന്നു.
80 വയസ്സുള്ള ബച്ചനോട് സിടി സ്‌കാനിനെ തുടർന്ന് ജോലിയിൽ നിന്ന് ഇടവേള എടുത്ത് വീട്ടിൽ വിശ്രമിക്കാൻ ഹൈദരാബാദിലെ ഡോക്‌ടർമാർ നിർദ്ദേശിച്ചിരുന്നു. അസുഖം കാരണം, താരം ആരാധകരുമായും വിവരങ്ങൾ പങ്കിട്ടിരുന്നില്ല. ബുധനാഴ്‌ച പുലർച്ചെ തന്‍റെ ബ്ലോഗിലൂടെയാണ് ബിഗ് ബി താൻ ജോലിയിൽ തിരിച്ചെത്തിയതായി അറിയിച്ചത്.
'ഞാൻ ജോലിക്ക് പോകുകയാണ്. കുറച്ച് ലിമ്പുകളും സ്ളിംഗും വേറിട്ട് നിൽക്കുന്നു. പക്ഷേ മുന്നോട്ട് പോകുന്നു,' ചിത്രങ്ങളുടെ വിശദാംശങ്ങൾ വിവരിച്ചുകൊണ്ട് 'മുഖം..ടച്ച് അപ്പുകൾ.. ഒപ്പം ഷോട്ടും..' എന്ന അടിക്കുറിപ്പിൽ താരം സിനിമ സെറ്റിലെ തന്‍റെ കുറച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തു.