ETV Bharat / bharat

അമിത് ഷായുടെ ബംഗാൾ സന്ദർശനം; ഇന്ന് ബോൾപൂരിൽ റോഡ്ഷോ നടത്തും - ഇന്ന് ബോൾപൂരിൽ റോഡ്ഷോ നടത്തും

ഞായറാഴ്ച രാവിലെ 11 മണിക്ക് ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാല സന്ദർശിച്ച് ഗുരുദേവ് ​​രബീന്ദ്രനാഥ് ടാഗോറിന് രബീന്ദ്രഭവനിൽ ആദരാഞ്ജലി അർപ്പിക്കും.

Amit Shah on bengal visit  Amit Shah visits west bengal  Amit Shah in Bengal  HM to hold roadshow in Bolpur  അമിത് ഷായുടെ ബംഗാൾ സന്ദർശനം  ഇന്ന് ബോൾപൂരിൽ റോഡ്ഷോ നടത്തും  ബോൾപൂർ
അമിത് ഷായുടെ ബംഗാൾ സന്ദർശനം; ഇന്ന് ബോൾപൂരിൽ റോഡ്ഷോ നടത്തും
author img

By

Published : Dec 20, 2020, 10:08 AM IST

കൊൽക്കത്ത: രണ്ട് ദിവസത്തെ പശ്ചിമ ബംഗാൾ സന്ദർശനത്തിനായെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാല സന്ദർശിച്ച ശേഷം ബോൾപൂരിൽ റോഡ്ഷോ നടത്തും. ഞായറാഴ്ച രാവിലെ 11 മണിക്ക് ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാല സന്ദർശിച്ച് ഗുരുദേവ് ​​രബീന്ദ്രനാഥ് ടാഗോറിന് രബീന്ദ്രഭവനിൽ ആദരാഞ്ജലി അർപ്പിക്കും. ശേഷം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ സംഗീത ഭവൻ സന്ദർശിക്കും. ഉച്ചയ്ക്ക് വിശ്വഭാരതി സർവകലാശാലയിലെ ബംഗ്ലാദേശ് ബിൽഡിംഗ് ഓഡിറ്റോറിയത്തിൽ അദ്ദേഹം പ്രസംഗിക്കും. തുടർന്ന് ഉച്ചയ്ക്ക് 12.50ന് പരുൽദംഗയിലെ ശ്യാംബതിയിൽ നാടോടി ഗായകന്‍റെ കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്റ്റേഡിയം റോഡിലെ ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് ബോൾപൂരിലേക്ക് റോഡ്‌ഷോ നടത്തും. വൈകുന്നേരം 4.45 ന് ബിർഭുമിലെ ഷാ മോഹർ കോട്ടേജ് റിസോർട്ടിൽ പത്രസമ്മേളനത്തിൽ സംസാരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.