ഗുവാഹത്തി: രണ്ട് ദിവസത്തെ അസം സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസമിന്‍റെ തലസ്ഥാനമായ ഗുവാഹത്തിയിലെത്തി. ഗുവാഹത്തി വിമാനത്താവളത്തിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഷായെ സ്വീകരിച്ചു. മുഖ്യമന്ത്രിയോടൊപ്പം നാടോടി കലാകാരന്മാരും ജനങ്ങളും ആഭ്യന്തരമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു. ഗുവാഹത്തിയിലെ ഊഷ്‌മളമായ സ്വീകരണത്തിന് ഷാ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
-
গুৱাহাটী আহি পালোঁ। অসমৰ জনগণৰ অভূতপূৰ্ব আদৰণিয়ে মোক অভিভূত কৰিছে। এই উষ্ম আদৰণিৰ বাবে সকলোকে আন্তৰিক ধন্যবাদ জনালোঁ। pic.twitter.com/vYERhQLcA3
— Amit Shah (@AmitShah) December 25, 2020 " class="align-text-top noRightClick twitterSection" data="
">গুৱাহাটী আহি পালোঁ। অসমৰ জনগণৰ অভূতপূৰ্ব আদৰণিয়ে মোক অভিভূত কৰিছে। এই উষ্ম আদৰণিৰ বাবে সকলোকে আন্তৰিক ধন্যবাদ জনালোঁ। pic.twitter.com/vYERhQLcA3
— Amit Shah (@AmitShah) December 25, 2020গুৱাহাটী আহি পালোঁ। অসমৰ জনগণৰ অভূতপূৰ্ব আদৰণিয়ে মোক অভিভূত কৰিছে। এই উষ্ম আদৰণিৰ বাবে সকলোকে আন্তৰিক ধন্যবাদ জনালোঁ। pic.twitter.com/vYERhQLcA3
— Amit Shah (@AmitShah) December 25, 2020
അമിത് ഷാ ഇന്ന് അസം ദർശൻ പരിപാടിയുടെ കീഴിൽ 8,000 നംഗാർമാർക്ക് (അസമിലെ പരമ്പരാഗത വൈഷ്‌ണവ മഠങ്ങൾ) ധനസഹായം വിതരണം ചെയ്യും. സാംസ്‌കാരിക- വിനോദസഞ്ചാരകേന്ദ്രമായ ബടദ്രാവ ദാൻ, ഗുവാഹത്തിയിലെ പുതിയ മെഡിക്കൽ കോളേജ്, ഒമ്പത് ലോ കോളേജുകൾ എന്നിവയുടെ ശിലാസ്ഥാപനവും ഷാ നിർവഹിക്കും.
ഡിസംബർ 27 ന് ഇംഫാലിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ചുരചന്ദ്‌പൂർ മെഡിക്കൽ കോളേജ്, ഇംഫാലിലെ സംസ്ഥാന സർക്കാർ അതിഥി മന്ദിരം, മണിപ്പൂർ ഭവൻ, ന്യൂഡൽഹിയിലെ ദ്വാരക, മൗങ്‌കോങിലെ ഐഐടി, സംസ്ഥാന പൊലീസ് ആസ്ഥാനം, ഇംഫാലിലെ ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ സിറ്റി എന്നിവയുടെ ശിലാ സ്ഥാപനവും നിർവഹിക്കും.