ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ പത്ത് നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹിയിലാണ് യോഗം നടക്കുന്നത്. നിലവിലെ സുരക്ഷ സാഹചര്യങ്ങളും മുന്നോട്ട് സ്വീകരിക്കേണ്ട മുന്‍കരുതല്‍ അടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. വിജ്ഞാന്‍ ഭവനിലാണ് യോഗം.
കൂടുതല്‍ വായനക്ക്: സ്‌കൂളുകൾ തുറക്കുന്നു ; മാർഗ നിർദേശങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാനം
കേരളത്തെ കൂടാതെ ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ, ഒഡിഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാരോ അവരുടെ പ്രതിനിധികളോ യോഗത്തില്‍ പങ്കെടുക്കും.
ഛത്തീസ്ഗഡിലെ നക്സൽ ബാധിത പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വലിയ തരത്തിലുള്ള ആക്രമണങ്ങളാണ് ഇത്തരം പ്രദേശങ്ങളില്‍ സുരക്ഷ സേനക്ക് നേരെ നക്സലുകള്‍ നടത്തുന്നത്.