ന്യൂഡൽഹി: കൊവിഡ് വാക്സിനേഷന്‍റെ പുരോഗതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവര്‍ യോഗത്തിൽ പങ്കെടുത്തു. ചില നഗരങ്ങളിൽ പെട്ടെന്നുണ്ടായ കൊവിഡ് കേസുകളുടെ വർധനവ് ചർച്ച ചെയ്തു. അടുത്ത തലത്തിലുള്ള കൊവിഡ് വാക്സിനേഷനെക്കുറിച്ചും ഇതുവരെയുള്ള പുരോഗതിയെക്കുറിച്ചും ചർച്ച ചെയ്യുകയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.
പ്രധാനമന്ത്രി ഓഫീസിൽ നിന്ന് പികെ മിശ്ര, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, നിതി ആയോഗ് ഡോ. വികെ പോൾ തുടങ്ങിയവർ പങ്കെടുത്തു. വാക്സിനേഷന്‍റെ രണ്ടാം ഘട്ടം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മുൻനിര തൊഴിലാളികൾക്കാണ് കൊവിഡ് വാക്സിനുകൾ നൽകുന്നത്. ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഘട്ടത്തിൽ തന്നെ വാക്സിനേഷൻ നൽകി.