ദുംഗർപൂര്‍: സനാതന ധര്‍മത്തിനെതിരായ ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ (Udhayanidhi Stalin On Sanatan Dharma) പ്രസ്‌താവനയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സനാതന ധർമത്തെ അവഹേളിക്കുകയാണ് ഡിഎംകെ നേതാവ് (DMK Leader Udhayanidhi Stalin). വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന് ഭാഗമാണ്, സനാതന ധർമം (Sanatan Dharma) ഇല്ലാതാക്കാന്‍ വേണ്ടി ഉദയനിധി സംസാരിച്ചതെന്നും അമിത് ഷാ പറഞ്ഞു.
'ഇത് ആദ്യമായല്ല സനാതന ധർമത്തെ അപമാനിക്കുന്നത്. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച 'പരിവർത്തൻ സങ്കല്‍പ് യാത്ര' ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യ മുന്നണി സനാതന ധർമത്തെ അപമാനിക്കുന്ന നിലയാണുള്ളത്. ഡിഎംകെയുടേയും കോൺഗ്രസിന്‍റേയും നേതാക്കൾ വോട്ട് ബാങ്ക് രാഷ്‌ട്രീയം കണക്കിലെടുത്ത് സനാതന ധർമം അവസാനിപ്പിക്കാൻ സംസാരിക്കുന്നു.'
'ആദ്യമായല്ല നമ്മുടെ സനാതന ധർമത്തെ ഇത്തരത്തില്‍ അപമാനിക്കുന്നത്. ഇതിന് മുന്‍പ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ബജറ്റിലെ ആദ്യ അവകാശം ന്യൂനപക്ഷങ്ങൾക്കാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഞങ്ങൾ പറയുന്നു ആദ്യ അവകാശം ദരിദ്രർക്കും ആദിവാസികൾക്കും ദലിതർക്കും പിന്നാക്കക്കാർക്കും ആണെന്ന്.' - ഷാ പറഞ്ഞു.
'സനാതന ധർമം സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നാണ് തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. സനാതന ധർമം ഇല്ലാതാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കൾ സനാതന ധർമം ഇല്ലാതാക്കാന്‍ പറയുന്നു. ഇത് വോട്ട് ബാങ്ക് ലക്ഷ്യംവച്ചുള്ളതാണ്. അവര്‍ സനാതന ധർമത്തെ അപമാനിച്ചു' - കേന്ദ്ര ആഭ്യന്തര മന്ത്രി രാജസ്ഥാനില്‍ പറഞ്ഞു.
'എതിര്‍ക്കാന്‍ കഴിയില്ല, ഉന്മൂലനം ചെയ്യണം': ഉദയനിധി സ്റ്റാലിന്‍: സനാതന ധര്‍മത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മം സാമൂഹ്യ നീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രസ്‌താവന. അതേസമയം, ഉദയനിധി സ്റ്റാലിനെതിരെ പരാതിയുമായി ബിജെപി രംഗത്തെത്തി. മന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും ഉദയനിധി സ്റ്റാലിന്‍ പ്രസ്‌താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഇന്നലെ (സെപ്‌റ്റംബര്‍ 2) ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തെ കുറിച്ച് പറഞ്ഞത്. 'ചില കാര്യങ്ങളെ എതിര്‍ക്കാനാകില്ല, അവ നിര്‍ത്തലാക്കുകയേ മാര്‍ഗമുള്ളൂ. ഡെങ്കി, കൊതുക്, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ല. ഉന്മൂലനം ചെയ്യണം. അതുപോലെ തന്നെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണം' - ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.