ന്യൂഡൽഹി: സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യതക്കുറവിനെത്തുടർന്നുള്ള പരാതികൾ അന്വേഷിക്കുന്നതിനായി ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ നിയമിച്ചു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഉദിത് പ്രകാശ്, വിജയ് ബിദൂരി എന്നിവരെയാണ് ഇതിനായി നിയമിച്ചിട്ടുള്ളത്. ആശുപത്രികളിലേക്കുള്ള ഓക്‌സിജൻ വിതരണം ശരിയായ രീതിയിൽ നടക്കുന്നുണ്ടോയെന്ന് സംഘം നിരീക്ഷിക്കും.
ഉത്തർപ്രദേശിലെയും ഹരിയാനയിലെയും പൊലീസ് സേന ഡൽഹിയിലേക്കുള്ള കൊണ്ടുവരുന്ന ഓക്സിജൻ തടയുന്നുവെന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണത്തിന് പിന്നാലെയാണ് സർക്കാരിന്‍റെ നടപടി. ആശുപത്രികളിൽ നിന്നുള്ള ഓക്‌സിജൻ ക്ഷാമത്തെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായി തലസ്ഥാനത്ത് ഡിഡിഎംഎയുടെ നേതൃത്തത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.