ETV Bharat / bharat

എസ്.യു.വി കേസ്: വാസെയുടെ സഹായി റിയാസ് ഖാസിക്ക് സസ്പെന്‍ഷന്‍

സസ്പെന്‍ഷന്‍ ഉത്തരവില്‍ ഖാസിയെ സ്വകാര്യ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും ലോക്കല്‍ യൂണിറ്റിന് മുന്നില്‍ ഹാജരാവാനും നിര്‍ദേശം.

എസ്.യു.വി കേസ്:  ambani suv case  mukesh ambani  റിയാസ് ഖാസി  എന്‍ഐഎ
എസ്.യു.വി കേസ്: സച്ചിന്‍ വാസെയുടെ സഹായി റിയാസ് ഖാസിയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു
author img

By

Published : Apr 12, 2021, 6:18 PM IST

മുംബൈ: എസ്.യു.വി കേസും അനുബന്ധ കേസുകളുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലുള്ള മുൻ ക്രൈം ഇന്‍റലിജൻസ് യൂണിറ്റ് ഓഫീസർ റിയാസ് ഖാസിയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. അഡീഷണൽ പൊലീസ് കമ്മിഷണര്‍ വീരേന്ദ്ര മിശ്രയാണ് തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഖാസിയെ സ്വകാര്യ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്നും എല്ലാ വെള്ളിയാഴ്ചയും ലോക്കല്‍ യൂണിറ്റിന് മുന്നില്‍ ഹാജരാകണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. മുംബൈ അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ സഹായിയായ റിയാസ് ഖാസിയെ കഴിഞ്ഞ ദിവസമാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. ഏപ്രിൽ 16 വരെയാണ് കസ്റ്റഡി കാലാവധി.

കൂടുതല്‍ വായനയ്ക്ക്: സച്ചിൻ വാസെയുടെ സഹായി റിയാസ് ഖാസി ഏപ്രിൽ 16 വരെ എൻ‌ഐ‌എ കസ്റ്റഡിയിൽ

അംബാനി ബോംബ് ഭീഷണിക്കേസ്, മൻസുഖ് ഹിരേൻ വധക്കേസ് എന്നിവയില്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഖാസിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. 10 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഐഎ ആവശ്യപ്പെട്ടതെങ്കിലും അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്. ഈ കേസുകളിലെ പ്രധാന തെളിവുകളായ വ്യാജ നമ്പർ പ്ലേറ്റും, സച്ചിൻ വാസെയുടെ വസതിയിലെ ഡിജിറ്റൽ വീഡിയോ റെക്കോർഡറും റിയാസ് ഖാസി നശിപ്പിച്ചതായി എൻ‌ഐ‌എ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.