ന്യൂഡല്‍ഹി : എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് പ്രമുഖ ഇ കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍. തങ്ങളുടെ ജീവനക്കാരെ അനാവശ്യമായി ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നുണ്ടെന്നും ഇതെന്തിനെന്ന് ഇ.ഡി വ്യക്തമാക്കണമെന്നും റിട്ട് ഹര്‍ജിയില്‍ ആമസോണ്‍ ആവശ്യപ്പെടുന്നു.
ഫ്യൂച്ചര്‍ ഗ്രൂപ്പുമായി ആമസോണുണ്ടാക്കിയ കരാറില്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിക്കപ്പെട്ടുണ്ടോ എന്ന് ഇ.ഡി അന്വേഷിച്ച് വരികയാണ്. ഇതിന്‍റെ പരിധിയില്‍ വരാത്ത കാര്യങ്ങളും ഇ.ഡി പരിശോധിക്കുകയാണെന്ന് ഹര്‍ജിയില്‍ ആമസോണ്‍ ആരോപിക്കുന്നു.
ALSO READ: Kisan Diwas 2021: കർഷക ത്യാഗത്തിന്‍റെ ഓർമകളുണർത്തി ഇന്ന് ദേശീയ കർഷക ദിനം
തങ്ങളുടെ വിവിധ തലങ്ങളിലുള്ള എക്സിക്യുട്ടീവുകളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത് പീഡനമാണ്. ഇഡിയുടെ ഇത്തരം നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് ആമസോണിന്‍റെ ആവശ്യം.