ശ്രീനഗർ : 17 പേര്‍ മരിക്കാനിടയായ മേഘവിസ്ഫോടന ദുരന്തത്തെ തുടർന്ന് നിർത്തിവച്ച അമർനാഥ് തീർഥാടനം പുനരാരംഭിച്ചു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്‌ച രാവിലെയാണ് തീര്‍ഥാടനം പഴയ പടിയായത്. പുതിയ തീർഥാടക സംഘത്തിന്‍റെ വാഹനവ്യൂഹം രാവിലെ പഹൽഗാമിലെ നുൻവാൻ ബേസ് ക്യാമ്പിൽ നിന്ന് പുറപ്പെടുകയായിരുന്നു.
അതേസമയം പ്രതികൂല കാലാവസ്ഥയിൽ ഗുഹയിൽ കുടുങ്ങി ഒറ്റപ്പെട്ടുപോയ തീർഥാടകർ ജമ്മുവിലേക്ക് തിരികെ പുറപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന തീർഥാടനം രണ്ട് വർഷത്തിനുശേഷം ജൂൺ 30 നാണ് ആരംഭിച്ചത്. എന്നാൽ ഇക്കഴിഞ്ഞയിടെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കെടുതികളില്‍ 17 തീർഥാടകര്‍ കൊല്ലപ്പെട്ടിരുന്നു.