ETV Bharat / bharat

Amarnath yatra - pilgrim dies | അമർനാഥിലെ ലോവർ ഗുഹാസന്ദര്‍ശനത്തിനിടെ കല്ലുകൾ വീണു ; തീര്‍ഥാടകയ്ക്ക് ദാരുണാന്ത്യം - Amarnath yatra pilgrim dies

സംഗം ടോപ്പിനും ലോവർ ഗുഹയ്ക്കും ഇടയിലാണ് സംഭവം. ഊർമിളാബെൻ (53) ആണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ജമ്മു കശ്മീർ പോലീസിന്‍റെ മൗണ്ടൻ റെസ്‌ക്യൂ ടീമിലെ രണ്ട് അംഗങ്ങൾക്ക് പരിക്കുണ്ട്

Amarnath pilgrim  Amarnath pilgrim dead  Amarnath pilgrim struck dead by falling stones  Amarnath pilgrim dead by falling stones  stones falls amaranth pilgrim died  Amarnath  അമർനാഥിലെ ലോവർ ഗുഹ  അമർനാഥ്  അമർനാഥ് തീർഥാടനം  ഗുഹയിൽ കല്ലുകൾ വീണ് സ്‌ത്രീ മരിച്ചു  അമർനാഥ് തീർഥാടക മരിച്ചു  അമർനാഥ് തീർഥാടക കല്ല് വീണ് മരിച്ചു  അനന്ദ്നാഗ്‌  അനന്ദ്നാഗ്‌ ജമ്മുകശ്‌മീർ  അമർനാഥ് തീർഥാടനം  അമർനാഥ് തീർഥാടന വാർത്തകൾ  Amarnath yatra pilgrim dies by falling stones  Amarnath yatra pilgrim  Amarnath yatra pilgrim dies  ലോവർ ഗുഹ
Amarnath
author img

By

Published : Jul 16, 2023, 9:46 AM IST

Updated : Jul 16, 2023, 5:28 PM IST

അനന്ത്‌നാഗ്‌ : അമർനാഥ് (Amarnath) യാത്രയ്ക്കിടെ ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ (Anantnag) കല്ലുകൾ അടർന്ന് വീണ് 53കാരി മരിച്ചു. ഇന്നലെയാണ് സംഭവം. ലക്ഷ്‌മി നാരായണന്‍റെ മകൾ ഊർമിളാബെൻ ആണ് മരിച്ചത്.

സംഗം ടോപ്പിനും (Sangam Top) ലോവർ ഗുഹയ്ക്കും (Lower Cave) ഇടയിൽ വച്ച് കല്ലുകൾ അടർന്നുവീണപ്പോൾ ഊർമിള അവിടെ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ മേലേക്കും കല്ലുകൾ വന്നുവീണു. ജമ്മു കശ്‌മീർ പൊലീസിന്‍റെ മൗണ്ടൻ റെസ്‌ക്യൂ ടീമിലെ (J and K Police Mountain Rescue Team) രണ്ട് അംഗങ്ങൾ യാത്രികയെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെ ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റു.

ജെ കെ മൗണ്ടൻ റെസ്‌ക്യൂ ടീമിലെ അംഗങ്ങളായ മുഹമ്മദ് സലേം (Mohammed Salem), മുഹമ്മദ് യാസീൻ (Mohammed Yaseen) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. സംഗം ടോപ്പിനും ലോവർ ഗുഹയ്ക്കും ഇടയിൽ വിശുദ്ധ ഗുഹയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെയാണ് സംഭവമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ദുഷ്‌കരവും കഠിനവുമായ ഭൂപ്രദേശത്തിന് പേരുകേട്ടതാണ്, കല്ലുകൾ ഇടിഞ്ഞുവീണ ഈ സ്ഥലം. ഇവര്‍ക്ക് ഉടൻ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീർഥാടകയുടെ മരണത്തിൽ ഡിജിപി ദിൽബാഗ് സിംഗ് (Director General of Police Dilbagh Singh ) അനുശോചനം രേഖപ്പെടുത്തി.

ജൂലൈ ഒന്നിന് (July 01) ആരംഭിച്ച വാർഷിക അമർനാഥ് യാത്രയുടെ ഭാഗമായി ഇന്നലെ 21,400 തീർഥാടകരാണ് വിശുദ്ധ ഗുഹയിൽ പ്രാർഥന നടത്തിയത്. കല്ലുകള്‍ ഇടിഞ്ഞുവീണതിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന മുഴുവനാളുകളെയും സുരക്ഷ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു.

തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി ലൈനിൽ തട്ടി അപകടം : ഉത്തർപ്രദേശിലെ (Uttar Pradesh) മീററ്റില്‍ തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി ലൈനിൽ തട്ടി അപകടം ഉണ്ടാവുകയും അഞ്ച് പേർ മരണപ്പെടുകയും ചെയ്‌തിരുന്നു. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്.

മീററ്റ് ജില്ലയിലെ ഭവൻപൂരിലുള്ള റാലി ചൗഹാൻ ഗ്രാമത്തിലാണ് അപകടം സംഭവിച്ചത്. 11 കെവി വൈദ്യുതി ലൈനിൽ തീർഥാടകർ (കൻവാരിയർ) സഞ്ചരിച്ച വാഹനം തട്ടുകയായിരുന്നു എന്നാണ് വിവരം. താഴ്‌ന്ന് കിടന്ന ഹൈടെൻഷൻ വൈദ്യുതി ലൈനില്‍ വാഹനം തട്ടിയതോടെ തീർഥാടകർക്ക് ഷോക്കേൽക്കുകയായിരുന്നു.

നാട്ടുകാർ സ്ഥലത്തെത്തി അപകടത്തില്‍ പെട്ടവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വച്ചാണ് അഞ്ച് പേർ മരിച്ചത്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഏകദേശം 35 ഓളം പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

Also read : Utter Pradesh Accident | ഉത്തർപ്രദേശില്‍ തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി ലൈനിൽ തട്ടി; അഞ്ചുപേർക്ക് ദാരുണാന്ത്യം

സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Last Updated : Jul 16, 2023, 5:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.