ETV Bharat / bharat

ലിക്വിഡ് ഓക്സിജന്‍റെ അളവ് ഉയർത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി - Punjab

സംസ്ഥാനത്ത് 46,565 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. വൈറസ് ബാധിച്ച് 8,356 പേർ മരിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ Amarinder Singh Liquid Oxygen qouta Punjab Punjab COVID
ലിക്വിഡ് ഓക്സിജന്‍റെ അളവ് ഉയർത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു
author img

By

Published : Apr 25, 2021, 2:03 PM IST

ഛണ്ഡിഗഡ്: സംസ്ഥാനത്ത് ലിക്വിഡ് ഓക്സിജന്‍റെ അളവ് പ്രതിദിനം 250 മെട്രിക് ടണ്ണായി ഉയർത്തണമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനോട് ആവശ്യപ്പെട്ടു. പഞ്ചാബിൽ പ്രതിദിനം കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ലിക്വിഡ് ഓക്സിജന്‍റെ അളവ് ഉയർത്തണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

കൊവിഡ് രോഗികൾക്കുള്ള ഓക്സിജന്‍റെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി അമരീന്ദർ സിങ് നേരത്തെ കേന്ദ്രമന്ത്രിക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് പ്രതിദിനം 120 മെട്രിക് ടൺ ഓക്സിജൻ കേന്ദ്രം അനുവദിച്ചതായി ക്യാപ്റ്റൻ അമരീന്ദർ സിങ് ഏപ്രിൽ 21ന് ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം സംസ്ഥാനത്ത് 46,565 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. വൈറസ് ബാധിച്ച് 8,356 പേർ മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.