തമിഴ് സംവിധായകൻ നെൽസൺ ദിലീപ്‌കുമാറിന്‍റെയും (Tamil director Nelson Dilipkumar) തെലുഗു താരം അല്ലു അർജുന്‍റെയും (Allu Arjun) കൂട്ടുകെട്ടിൽ പുതിയ സിനിമ എത്തുന്നതായി റിപ്പോർട്ട്. ആക്ഷൻ സിനിമയാണ് വരാനിരിക്കുന്നതെന്നാണ് വിവരം. നല്ലമല്ലപ്പു ബുജ്ജിയാണ് ചിത്രം നിർമിക്കുന്നത് (Produced by Nallamallapu Bujji).
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ അല്ലു അർജുന്‍റെയും നെൽസൺ ദിലീപ്‌കുമാറിന്‍റെയും പാൻ-ഇന്ത്യൻ ചിത്രത്തെക്കുറിച്ച് (Allu Arjun film with Nelson Dilipkumar) നിർമാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല.
200 കോടി ബജറ്റിൽ നിർമിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ (Allu Arjun pan-India film). നെൽസൺ സംവിധാനം ചെയ്‌ത രജനികാന്ത് ചിത്രം ജയിലർ (Jailer) വൻ വിജയം നേടിയിരുന്നു. നെൽസന്‍റെ കരിയർ ഗ്രാഫ് ഉയർത്തിയ ഈ ചിത്രത്തിന്‍റെ സംവിധാനം ഇഷ്‌ടപ്പെട്ട് അല്ലു അർജുന്‍ നെൽസനെ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു എന്നാണ് വിവരങ്ങൾ. ഹൈദരാബാദിൽ വച്ച് ഇരുവരും കൂടിക്കാഴ്‌ച നടത്തുകയും തുടർന്ന് നെൽസൺ പറഞ്ഞ കഥയ്‌ക്ക് അല്ലു അർജുൻ പച്ചക്കൊടി വീശുകയുമായിരുന്നു. വൻ വിജയമായ പുഷ്‌പ 2ന് ശേഷം അല്ലു അർജുൻ നായകനാകുന്ന ചിത്രമാകും ഇത്.
പുഷ്‌പ എന്ന ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു (69th National Film Awards 2023). അല്ലു അർജുന്‍റെ ആദ്യ ദേശീയ പുരസ്‌കാരമായിരുന്നു ഇത്. സുകുമാറിന്‍റെ സംവിധാനത്തിൽ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്‌ത 'പുഷ്‌പ : ദി റൈസി'ൽ (Pushpa: The Rise - Part 1) വ്യത്യസ്‌തമായ രൂപത്തിലും ഭാവത്തിലുമാണ് താരം എത്തിയത്.
അല്ലു അർജുനും ത്രിവിക്രമും കൈകോർക്കുമ്പോൾ: അല്ലു അർജുനും (Allu Arjun) ചലച്ചിത്ര സംവിധായകൻ ത്രിവിക്രമും (Trivikram) പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഗീത ആർട്‌സ്, ഹരിക & ഹാസിൻ ക്രിയേഷൻസ് എന്നിവയുടെ പ്രൊഡക്ഷൻ ബാനറുകളിൽ അല്ലു അരവിന്ദ്, എസ് രാധാകൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ത്രിവിക്രമും അല്ലു അർജുനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത് (Allu Arjun Upcoming Film).
സിനിമയുടെ നിർമാതാക്കൾ തന്നെയാണ് ഈ ചിത്രത്തിനായി അല്ലു അർജുനും ത്രിവിക്രമും കൈകോർക്കാൻ ഒരുങ്ങുന്നു എന്ന് അറിയിച്ചത്. ഗീത ആർട്‌സ് അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്. ആവേശപൂർവമാണ് വാർത്ത ആരാധകർ ഏറ്റെടുത്തത്. "ഡൈനാമിക് ജോഡി തിരിച്ചെത്തി! ഐക്കൺ സ്റ്റാർ അല്ലു അർജുൻ & ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ത്രിവിക്രം അവരുടെ നാലാമത്തെ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു! കൂടുതൽ വിശദാംശങ്ങൾ ഉടൻ!, എന്നായിരുന്നു ഗീത ആർട്‌സിന്‍റെ പോസ്റ്റ്.
Also read: Allu Arjun| 'ഡൈനാമിക് ജോഡി തിരിച്ചെത്തുന്നു'; ത്രിവിക്രമുമായി വീണ്ടും കൈകോർത്ത് അല്ലു അർജുൻ