ETV Bharat / bharat

വാക്സിനേഷൻ രജിസ്ട്രേഷൻ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി അനുവദിക്കണമെന്ന് ആവശ്യം

ഇതിലൂടെ നിലവിലെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാനും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്‌ക്കാനും ഒരു പരിധി വരെ സാധിക്കുമെന്ന് താക്കറെ ചൂണ്ടിക്കാട്ടി.

വാക്‌സിൻ രജിസ്ട്രേഷനായി സംസ്ഥാനങ്ങൾക്ക് സ്വന്തമായി ആപ്ലിക്കേഷനുകൾ അനുവദിക്കണം വാക്‌സിൻ രജിസ്ട്രേഷൻ Thackeray uddhav Thackeray ഉദ്ദവ് താക്കറെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി maharashtra cm cm maharashtra മഹാരാഷ്‌ട്ര വാക്‌സിൻ vaccine കൊവിഡ് കൊവിഡ്19 covid covid19
Allow states to have their own apps for vaccine registration:Thackeray
author img

By

Published : May 1, 2021, 9:26 AM IST

മുംബൈ: കൊവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷനായി എല്ലാ സംസ്ഥാനങ്ങൾക്കും സ്വന്തമായി രജിസ്ട്രേഷനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. അതേസമയം സംസ്ഥാനത്തെ 18 മുതൽ 44 വയസു വരെയുള്ളവരുടെ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും.

നിലവിൽ രാജ്യത്തെ ജനങ്ങൾ കേന്ദ്ര സർക്കാരിന്‍റെ കോ-വിൻ ആപ്പിലൂടെയാണ് വാക്‌സിനേഷൻ ചെയ്‌തുകൊണ്ടിരിക്കുന്നത്. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും സ്വന്തമായി ആപ്ലിക്കേഷൻ വികസിപ്പിച്ചുകൊണ്ട് അവ കോ-വിൻ ആപ്പുമായി ലിങ്ക് ചെയ്‌ത് രജിസ്‌ട്രേഷൻ നടത്തുകയാണെങ്കിൽ നിലവിലെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാനും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്‌ക്കാനും ഒരു പരിധി വരെ സാധിക്കുമെന്നും താക്കറെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

Also Read: കൊവിഡ് നിയന്ത്രണങ്ങൾ മെയ് 15വരെ നീട്ടി മഹാരാഷ്ട്ര സർക്കാർ

18 മുതൽ 44 വയസു വരയുള്ളവരുടെ കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും സംസ്ഥാന സർക്കാർ തയാറാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിൽ ആറ് കോടിയോളം ജനങ്ങൾ ഉൾപ്പെടുന്നു. 12 കോടി ഡോസ് വാക്‌സിൻ ഇതിനായി വേണ്ടിവരും. അവ വാങ്ങുന്നതിനായി ചെക്ക് വഴി ഒറ്റത്തവണ പണമടയ്‌ക്കാൻ സർക്കാർ തയാറാണ്. അതിന്‍റെ ഭാഗമായി മൂന്ന് ലക്ഷം ഡോസ് വാക്‌സിൻ ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതുകൊണ്ട് തന്നെ വാക്‌സിൻ ലഭ്യതയനുസരിച്ച് ഈ വിഭാഗക്കാർക്ക് വാക്‌സിനേഷൻ നൽകും. രജിസ്‌റ്റർ ചെയ്‌തശേഷം മാത്രം വാക്‌സിനേഷനായി ചെല്ലണമെന്നും അല്ലാത്ത പക്ഷം ജനങ്ങളുടെ തിരക്ക് മൂലം വാക്‌സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനം മൂന്നാംഘട്ട കൊവിഡ് തരംഗത്തെ നേരിടാൻ തയാറാവുകയാണ്. ജൂൺ-ജൂലൈ മാസങ്ങളിൽ ഒരു പക്ഷെ അതിവ്യാപനം സംഭവിച്ചേക്കാം. എന്നാൽ മൂന്നാം തരംഗത്തെ നേരിടാൻ ഓക്സിജൻ പ്ലാന്‍റുകളുടെ നവീകരണവും കൂടുതൽ മെഡിസിൻ സ്റ്റോക്കുകളുടെ ലഭ്യതയും സർക്കാർ ഉരപ്പുവരുത്തുന്നതായും അദ്ദേഹം അറിയിച്ചു. അതേസമയം 45 വയസിന് മുകളിലുള്ള 1.58 കോടി ആളുകൾക്ക് ഇതുവരെ വാക്‌സിനേഷൻ നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതൽ വാക്‌സിനേഷനും മികച്ച രീതിയിലുള്ള ചികിത്സയും നൽകുന്നുണ്ടെങ്കിൽ പോലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അതുകൊണ്ട് രോഗബാധിതരായി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് 5,500 കോടി രൂപ പാക്കേജ് അനുവദിക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ താക്കറെ ആവശ്യപ്പെട്ടു.

Also Read: മഹാരാഷ്ട്രയിൽ കർശന ലോക്ക്‌ ഡൗണിന്‍റെ ആവശ്യമില്ലെന്ന്‌ ഉദ്ദവ്‌ താക്കറെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.