ETV Bharat / bharat

'രാജ്യത്ത് ജാതി സെന്‍സസ് നടത്തണം'; മോദിയെ കണ്ട് സര്‍വകക്ഷി സംഘം - new delhi news

സർക്കാർ പദ്ധതികളുടെ പ്രയോജനം പട്ടികജാതി, ഗോത്ര സമൂഹങ്ങള്‍ ഉൾപ്പെടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിലേക്ക് എത്താന്‍ ജാതി സെന്‍സസ് അനിവാര്യമെന്ന് നിതീഷ്.

Caste census  Bihar  All-party delegation  Bihar Chief Minister Nitish Kumar  Prime Minister Narendra Modi  രാജ്യത്ത് ജാതി സെന്‍സസ് നടത്തണം  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  ന്യൂഡൽഹി വാര്‍ത്ത  new delhi news  നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം മോദിയെ കണ്ടു
'രാജ്യത്ത് ജാതി സെന്‍സസ് നടത്തണം'; നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം മോദിയെ കണ്ടു
author img

By

Published : Aug 23, 2021, 9:18 PM IST

ന്യൂഡൽഹി : രാജ്യത്ത് ജാതി ജനസംഖ്യാ കണക്കെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.

ഇത്തരത്തില്‍ സെന്‍സസ് നടത്തുന്നതിലൂടെ സർക്കാർ ആവിഷ്‌കരിക്കുന്ന പദ്ധതികളുടെ പ്രയോജനങ്ങൾ പട്ടികജാതി, ഗോത്ര വിഭാഗങ്ങള്‍ ഉൾപ്പെടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിലേക്ക് എത്തിച്ചേരുമെന്ന് നിതീഷ് പറഞ്ഞു.

10 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചി, വികാശ്ശീല്‍ ഇൻസാൻ പാർട്ടി നിയമസഭ നേതാവ് മുകേഷ് സാഹ്നി, ബിഹാർ മന്ത്രിമാരായ ജനക് റാം, വിജയ് കുമാർ ചൗധരി, കോൺഗ്രസ് നിയമസഭ പാർട്ടി നേതാവ് അജിത് ശർമ, സി.പി.ഐ നേതാവ് സൂര്യകാന്ത് പാസ്വാൻ, സി.പി.എം നേതാവ് അജയ് കുമാർ, സി.പി.ഐ -എം.എൽ നേതാവ് മഹബൂബ് ആലം, എ.ഐ.എം.ഐ.എം നേതാവ് അക്തറുൽ ഇമാം തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

'പിന്നോക്കവിഭാഗങ്ങളുടെ മുന്നേറ്റത്തിന് സഹായകരമാകും'

ഇത്തരത്തില്‍ നടത്തുന്ന സെന്‍സസ് പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹികമായ വളര്‍ച്ചയ്‌ക്ക് മുതല്‍ക്കൂട്ടാവും. ഇക്കാരണം കൊണ്ടുതന്നെ ജാതി സെൻസസ് നടത്താൻ കാലതാമസം ഉണ്ടാകരുത്.

ദുർബല ജാതി വിഭാഗങ്ങളുടെ യഥാർഥ എണ്ണം അടിസ്ഥാനമാക്കി വികസന പദ്ധതികൾ തയ്യാറാക്കാൻ ഇത് സഹായിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

കേന്ദ്രം ഇത്തരത്തില്‍ സെന്‍സസ് നടത്തിയില്ലെങ്കില്‍ ബിഹാർ സ്വന്തമായി നടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, സര്‍ക്കാര്‍ രാജ്യമെമ്പാടും അത് നടത്തുമെന്ന് പൂർണ വിശ്വാസമുണ്ടെന്നായിരുന്നു നിതീഷിന്‍റെ മറുപടി.

ബിഹാര്‍ ഇതുസംബന്ധിച്ച് ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടുണ്ട്. ജാതി സെൻസസ് നടത്തുന്നത് സമൂഹത്തിൽ സംഘർഷമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: വാഹന വാഷിങ് സ്ഥാപന ഉടമയ്ക്ക് ബൈക്കുകളിലെത്തിയ സംഘത്തിന്‍റെ ക്രൂരമര്‍ദനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.