അഗർത്തല : വടക്കൻ ത്രിപുരയിലെ ജുബ്രജ്‌നഗർ ബ്ലോക്ക്, സെപാഹിജാല ജില്ലയിലെ പൂർണ ചണ്ഡിഗഡ് പഞ്ചായത്ത് എന്നിവിടങ്ങളില്‍ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കിയതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഈ വിവരം അറിയിച്ചത്. ത്രിപുര മുഴുവൻ വൈകാതെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: ആലപ്പുഴയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മംഗൽഖാലി പഞ്ചായത്തിലെ 2,339 പേരില്‍ 18-44 വയസിടയില്‍ പ്രായമുള്ള 903 പേർക്ക് വാക്സിനെടുക്കാൻ അർഹതയുണ്ടായിരുന്നു. പഞ്ചായത്ത് ഉപകേന്ദ്രത്തിൽ 867 കുത്തിവയ്പ്പുകള്‍ നല്‍കി. ബാക്കി 36 പേർക്ക് മറ്റ് പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും നല്‍കി.
Also Read: വിസ്മയയുടെ മരണം; ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണ ചുമതല
ഏപ്രിൽ 9ഓടെ മംഗൽഖാലി പഞ്ചായത്തിലെ 45ന് മുകളിൽ പ്രായമായ എല്ലാവർക്കും ജില്ല ഭരണകൂടം കുത്തിവയ്പ്പ് നൽകിയിരുന്നു. അതേസമയം, തിങ്കളാഴ്ച രാജ്യത്ത് 86,16,373 കൊവിഡ് വാക്സിൻ ഡോസുകളാണ് നൽകിയത്. ഇത് എക്കാലത്തെയും ഉയർന്ന വാക്സിനേഷൻ കണക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.