ETV Bharat / bharat

ONGC എം.ഡിയായി അൽക്ക മിത്തല്‍ ; ചുമതലയേല്‍ക്കുന്ന ആദ്യ സ്ത്രീ - ന്യൂഡൽഹി ഇന്നത്തെ വാര്‍ത്ത

ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ സുഭാഷ് കുമാറിന്‍റെ രാജിയെ തുടര്‍ന്നാണ് അൽക്ക മിത്തലിന്‍റെ നിയമനം

Oil and Natural Gas Corporation appointment  ഒ.എൻ.ജി.സിയുടെ സി.എം.ഡിയായി അൽക്ക മിത്തല്‍  ഒ.എൻ.ജി.സിയുടെ തലപ്പത്ത് സ്ത്രീ  Alka Mittal ONGC head  ന്യൂഡൽഹി ഇന്നത്തെ വാര്‍ത്ത  newdelhi todays news
ഒ.എൻ.ജി.സിയുടെ സി.എം.ഡിയായി അൽക്ക മിത്തല്‍; ചുമതല വഹിക്കുന്ന ആദ്യ സ്ത്രീ
author img

By

Published : Jan 4, 2022, 12:13 PM IST

ന്യൂഡൽഹി : സി.എം.ഡിയായി അൽക്ക മിത്തലിനെ നിയമിച്ച് പൊതുമേഖല സ്ഥാപനമായ ഒ.എൻ.ജി.സി (ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ). സ്ഥാപനത്തിന്‍റെ ചുമതല വഹിക്കുന്ന ആദ്യ വനിതയാണ് ഇവര്‍. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തേ ഒ.എൻ.ജി.സിയുടെ എച്ച്‌.ആര്‍ ഡയറക്‌ടര്‍ പോസ്റ്റിലിരുന്ന ഇവര്‍ക്ക് അധിക ചുമതലയായാണ് നിയമനം. രാജ്യത്തെ ഏറ്റവും മൂല്യമേറിയ എണ്ണ പ്രകൃതി വാതക കോര്‍പ്പറേഷനാണ് ഒ.എൻ.ജി.സി. ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ സുഭാഷ് കുമാർ ജോലിയിൽ നിന്ന് രാജിവച്ചിരുന്നു.

ALSO READ: അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് ; വീട്ടില്‍ ക്വാറന്‍റൈനിലെന്ന് ട്വീറ്റ്

പകരക്കാരനെ സർക്കാർ പ്രഖ്യാപിച്ചിരുന്നില്ല. തുടര്‍ന്നാണ് സ്ഥാപനം അൽക്ക മിത്തലിന് ചുമതല നല്‍കിയത്. ഒ‌.എൻ‌.ജി‌.സി ബോർഡിലെ ഏറ്റവും സീനിയർ ഡയറക്‌ടാണ് ഇവര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.