ശ്രീനഗർ: ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിൽ ഭീകര സംഘടനയായ അൽ ഖ്വയ്‌ദയുടെ പ്രവർത്തകൻ അറസ്‌റ്റിൽ. ചൈനീസ് ഹാൻഡ് ഗ്രനേഡുമായാണ് ഇയാൾ തിങ്കളാഴ്‌ച പൊലീസ് പിടിയിലായത്. പശ്ചിമ ബംഗാളിലെ മഷിത ഹൗറ സ്വദേശി അമിറുദ്ദീൻ ഖാനെയാണ് പൊലീസ് പിടികൂടിയത്.
ജമ്മു ശ്രീനഗർ ദേശീയ പാതയിൽ റംബാനിൽ നിന്ന് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, ആയുധ നിയമം, സ്‌ഫോടനാത്മക നിയമം എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം റംബാൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.