ETV Bharat / bharat

OMG 2 Movie| ആദ്യ ഭാഗത്തില്‍ ശ്രീകൃഷ്‌ണന്‍, രണ്ടാം ഭാഗത്തില്‍ ശിവന്‍; ഓ മൈ ഗോഡ് 2 പുതിയ പോസ്‌റ്ററില്‍ ഒളിപ്പിച്ച് ടീസര്‍ റിലീസ് - ഓ മൈ ഗോഡ് 2ന്‍റെ പുതിയ പോസ്‌റ്റര്‍

തന്‍റെ പുതിയ ചിത്രമായ ഓ മൈ ഗോഡ് 2ന്‍റെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് അക്ഷയ് കുമാർ. ഓഗസ്‌റ്റ് 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Actor Akshay Kumar  Akshay Kumar in OMG 2  omg 2 new poster  omg 2 poster  omg 2 release date  omg 2 teaser  new poster of OMG 2  Akshay Kumar unveils new poster of OMG 2  OMG 2 with teaser announcement  OMG 2  Akshay Kumar  ഓ മൈ ഗോഡ് 2  ഓ മൈ ഗോഡ്  ഓ മൈ ഗോഡ് 2 പുതിയ പോസ്‌റ്റര്‍  ഓ മൈ ഗോഡ് 2 ടീസര്‍  ഓ മൈ ഗോഡ് 2ന്‍റെ പുതിയ പോസ്‌റ്റര്‍  അക്ഷയ് കുമാർ
ഓ മൈ ഗോഡ് 2 പുതിയ പോസ്‌റ്ററില്‍ ഒളിപ്പിച്ച് ടീസര്‍ റിലീസ്
author img

By

Published : Jul 3, 2023, 7:13 PM IST

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റേതായി Akshay Kumar റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഓ മൈ ഗോഡ് 2' (OMG 2). തന്‍റെ വരാനിരിക്കുന്ന കോമഡി ഡ്രാമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 'ഓ മൈ ഗോഡ് 2'ന്‍റെ പുതിയ പോസ്‌റ്റര്‍ OMG 2 poster അക്ഷയ്‌ കുമാര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുകയാണ്.

ഭഗവാന്‍ ശിവന്‍റെ രൂപത്തിലുള്ള അക്ഷയ്‌ കുമാര്‍ തലയുയര്‍ത്തി മുകളിലേയ്‌ക്ക് നോക്കി നില്‍ക്കുന്നതാണ് പോസ്‌റ്ററില്‍ കാണാനാവുക. പുതിയ പോസ്‌റ്ററിനൊപ്പം ടീസര്‍ പ്രഖ്യാപനത്തെ കുറിച്ചും താരം പങ്കുവച്ചിട്ടുണ്ട്. 'ഓ മൈ ഗോഡ് 2' ടീസര്‍ OMG 2 teaser ഉടന്‍ റിലീസ് ചെയ്യുമെന്നാണ് താരം കുറിച്ചിരിക്കുന്നത്.

'ഏതാനും ദിവസങ്ങൾക്കുള്ളിൽ OMG 2 ടീസര്‍ റിലീസ് ചെയ്യും. ഓഗസ്‌റ്റ് 11ന് ചിത്രം തിയേറ്ററുകളില്‍ എത്തും.' -ഇപ്രകാരമാണ് അക്ഷയ്‌ കുമാര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. പോസ്‌റ്റിന് പിന്നാലെ കമന്‍റുകളുമായി ആരാധകര്‍ ഒഴുകിയെത്തി. 'ഞാന്‍ ഈ സിനിമയ്‌ക്കായി കാത്തിരിക്കുന്നു.' -ഒരു ആരാധകന്‍ കുറിച്ചു. 'ഖില്ലാഡി തിരികെ എത്തി.' -മറ്റൊരാള്‍ കുറിച്ചു. 'ഗദർ 2 വുമായി ഏറ്റുമുട്ടുക?' -ഇപ്രകാരമായിരുന്നു മറ്റൊരു കമന്‍റ്.

Also Read: ഡൽഹി ജമാ മസ്‌ജിദില്‍ നിന്നിറങ്ങി ആരാധകരെ കൈ വീശി അക്ഷയ്‌ കുമാര്‍; വീഡിയോ വൈറല്‍

അമിത് റായ് ആണ് 'ഓ മൈ ഗോഡ് 2'ന്‍റെ സംവിധാനം. ആദ്യ ഭാഗമായ 'ഓ മൈ ഗോഡി'ല്‍ OMG പരേഷ് റാവലും അക്ഷയ് കുമാറുമാണ് കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയത്. ഇതിന്‍റെ തുടര്‍ച്ചയാണ് 'ഓ മൈ ഗോഡ് 2'. ആദ്യ ഭാഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്‌ണന്‍റെ കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഭഗവാന്‍ ശിവന്‍റെ കഥാപാത്രത്തിലാകും താരം പ്രത്യക്ഷപ്പെടുന്നത് എന്നാണ് സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകള്‍ നല്‍കുന്ന സൂചന.

അക്ഷയ് കുമാറിന് പുറമെ പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരും ചിത്രത്തിൽ അഭിനയിക്കും. സണ്ണി ഡിയോളിന്‍റെ Sunny Deol 'ഗദർ 2'വുമായി Gadar 2 'ഓ മൈ ഗോഡ് 2' തിയേറ്ററുകളില്‍ ഏറ്റുമുട്ടും. ഇരു ചിത്രങ്ങളും ഒരേ ദിനമാണ് തിയേറ്ററുകളില്‍ എത്തുന്നത്.

അതേസമയം 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്കും Soorarai Pottru Hindi remake അക്ഷയ്‌ കുമാറിന്‍റേതായി റിലീസിനൊരുങ്ങുന്നുണ്ട്. സെപ്‌റ്റംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. രാധികാ മദൻ Radhika Madan, പരേഷ് റാവൽ Paresh Rawal എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തും.

Tiger Shroff ടൈഗർ ഷ്രോഫിനൊപ്പമുള്ള 'ബഡേ മിയാന്‍ ചോട്ടെ മിയാന്‍' Bade Miyan Chote Miyan ആണ് അക്ഷയ്‌ കുമാറിന്‍റെ മറ്റൊരു പുതിയ ചിത്രം. 2024 ഈദ് റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. അക്ഷയ് കുമാറിന്‍റെ ഹിറ്റ് കോമഡി ഫ്രാഞ്ചൈസിയായ ഹൗസ്‌ഫുള്ളിന്‍റെ Housefull franchise അഞ്ചാം ഭാഗത്തിനായി റിതേഷ് ദേശ്‌മുഖിനൊപ്പം Riteish Deshmukh താരം വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ്.

Also Read: ടൈഗറുമായി സ്‌റ്റണ്ട്; അക്ഷയ്‌ കുമാറിന് കാല്‍ മുട്ടിന് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.