ETV Bharat / bharat

ഹര്‍ ഹര്‍ മഹാദേവ്; ശിവനായി തകര്‍ത്താടി അക്ഷയ്‌ കുമാര്‍; ഓ മൈ ഗോഡ് 2ലെ പുതിയ ഗാനം പുറത്ത് - ഒഎംജി 2ലെ രണ്ടാമത്തെ ട്രാക്ക്

ഒഎംജി 2ലെ രണ്ടാമത്തെ ട്രാക്ക് റിലീസ് ചെയ്‌തു. ഭഗവാന്‍ ശിവനായി അക്ഷയ്‌ കുമാറും, താരത്തിന് ചുറ്റും ടണ്‍ കണക്കിന് നര്‍ത്തകരും..

OMG 2  OMG 2 Har Har Mahadev  Akshay Kumar  Pankaj Tripathi  Yami Gautam  Akshay Kumar starrer OMG 2  ഹര്‍ ഹര്‍ മഹാദേവ്  ശിവനായി തകര്‍ത്താടി അക്ഷയ്‌ കുമാര്‍  ഓ മൈ ഗോഡ് 2ലെ പുതിയ ഗാനം പുറത്ത്  ഓ മൈ ഗോഡ് 2ലെ പുതിയ ഗാനം  ഓ മൈ ഗോഡ് 2  ഓ മൈ ഗോഡ് 2 ഗാനം  ഒഎംജി 2ലെ രണ്ടാമത്തെ ട്രാക്ക്  ഒഎംജി 2
ഹര്‍ ഹര്‍ മഹാദേവ്; ശിവനായി തകര്‍ത്താടി അക്ഷയ്‌ കുമാര്‍
author img

By

Published : Jul 27, 2023, 5:19 PM IST

ബോളിവുഡ് താരം അക്ഷയ്‌ കുമാറിന്‍റേതായി (Akshay Kumar) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഓ മൈ ഗോഡ് 2' (OMG 2). ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്‌തു. സിനിമയില്‍ നിന്നുള്ള 'ഹർ ഹർ മഹാദേവ്' (Har Har Mahadev) എന്ന ഭക്തി ഗാനമാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.

അക്ഷയ് കുമാറാണ് ഗാനം തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഗാന രംഗത്തില്‍ ഭഗവാന്‍ ശിവനായാണ് (Lord Shiva) അക്ഷയ്‌ കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. അക്ഷയ്‌ കുമാറിന് ചുറ്റും നൃത്തം ചെയ്യുന്ന ഒരു കൂട്ടം നര്‍ത്തകരെയും ഗാനത്തില്‍ കാണാം.

'ഹര്‍ ഹര്‍ മഹാദേവ് ഗാനം പുറത്തിറങ്ങി. ഓ മൈ ഗോഡ് 2 ഓഗസ്‌റ്റ് 11ന് തിയേറ്ററുകളിൽ.'-എന്ന് കുറിച്ച് കൊണ്ടാണ് അക്ഷയ് കുമാര്‍ ഗാനം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പോസ്‌റ്റിന് പിന്നാലെ കമന്‍റുകളായി ആരാധകരും എത്തി. നിരവധി പേര്‍ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളും കമന്‍റ് ചെയ്‌തു. 'മികച്ച ഗാനം', 'അതിശയം', 'ഈ സിനിമയ്ക്കായി കാത്തിരിക്കുന്നു' -തുടങ്ങി നിരവധി കമന്‍റുകളാണ് കമന്‍റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹര്‍ ഹര്‍ മഹാദേവ് എന്നും നിരവധി പേര്‍ കുറിച്ചു.

മുഖത്ത് ചാരം പൂശി, അലങ്കരിച്ച നീളന്‍ തലമുടിയോട് കൂടിയാണ് അക്ഷയ്‌ കുമാര്‍ ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാട്ടിനൊത്ത് നര്‍ത്തകര്‍ താളം ചവിട്ടുമ്പോള്‍ ആ ജനക്കൂട്ടത്തിനൊപ്പം, മഹാ ദേവന്‍ ശിവനായി അക്ഷയ്‌ കുമാറും ചേരുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഹര്‍ ഹര്‍ മഹാദേവ്. ഒരാഴ്‌ച മുമ്പാണ് ചിത്രത്തിലെ ഊഞ്ചി ഊഞ്ചി വാടി (Oonchi Oonchi Waadi) എന്ന ആദ്യ ഗാനം റിലീസായത്. ഈ ഗാനത്തിന് മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്‌റ്റ് 11നാണ് തിയേറ്ററുകളിൽ എത്തുന്നത്. അക്ഷയ് കുമാർ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കാന്തിയുടെ കുടുംബത്തിന് ഒരു വലിയ ദുരന്തം നേരിടേണ്ടി വരുമ്പോള്‍ അവരെ സഹായിക്കാനായി എത്തുന്ന ഭഗവാന്‍ ശിവനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്. ശിവ ഭക്തനായ കാന്തി ശരണ്‍ മുദ്‌ഗലിന്‍റെ വേഷമാണ് സിനിമയില്‍ പങ്കജ് ത്രിപാഠി അവതരിപ്പിക്കുന്നത്.

നേരത്തെ സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഒരു ആക്ഷേപഹാസ്യ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓ മൈ ഗോഡിന്‍റെ പ്രമേയത്തില്‍ നിന്നും കാര്യമായ വ്യത്യാസവുമായാണ് രണ്ടാം ഭാഗം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ സിനിമയില്‍ മതം ആയിരുന്നു പ്രധാന വിഷയമെങ്കില്‍ രണ്ടാം ഭാഗത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയമാക്കുന്നത്.

പ്രഖ്യാപനം മുതല്‍ ചിത്രം വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു. സിനിമയുടെ സെന്‍സറിംഗ് വൈകുകയാണ്. ജൂലൈ ആദ്യ വാരമാണ് നിര്‍മാതാക്കള്‍, ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് മുന്നില്‍ സെന്‍സറിംഗ് നല്‍കിയത്. സിനിമയിലെ ചില രംഗങ്ങള്‍ ചെറിയ തോതില്‍ വിവാദം ഉണ്ടാക്കിയേക്കാം എന്ന കാരണത്താലാണ് 'ഓ മൈ ഗോഡ് 2'ന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് വൈകുന്നത് എന്നാണ് സൂചന.

Also Read: OMG 2 teaser | അക്ഷയ് കുമാറിന്‍റെ 'ഓ മൈ ഗോഡ് 2' ടീസർ എത്തി ; നെറ്റിചുളിച്ച് ഒരു വിഭാഗം കാഴ്‌ചക്കാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.