ETV Bharat / bharat

ശിവന്‍ അല്ല, ശിവന്‍റെ ദൂതനായി അക്ഷയ്‌ കുമാര്‍; കോടതി മുറിയില്‍ വാദിച്ച് പങ്കജ് ത്രിപാഠി; ഓ മൈ ഗോഡ് 2 ട്രെയിലര്‍ പുറത്ത് - ഓ മൈ ഗോഡ് 2 ട്രെയിലര്‍ റിലീസ്

ഓ മൈ ഗോഡ് 2 ട്രെയിലര്‍ റിലീസ് ചെയ്‌തു. കഴിഞ്ഞ ദിവസം റിലീസ് ചെയ്യേണ്ട ട്രെയിലര്‍ കലാസംവിധായകന്‍ നിതിന്‍ ദേശായിയുടെ മരണത്തെ തുടര്‍ന്ന് റിലീസ് മാറ്റിവയ്‌ക്കുകയായിരുന്നു..

Akshay Kumar plays messenger of Lord Shiva  Akshay Kumar  OMG 2 trailer  OMG 2  OMG  കോടതി മുറിയില്‍ വാദിച്ച് പങ്കജ് ത്രിപാഠി  പങ്കജ് ത്രിപാഠി  ശിവന്‍റെ ദൂതനായി അക്ഷയ്‌ കുമാര്‍  അക്ഷയ്‌ കുമാര്‍  ഓ മൈ ഗോഡ് 2 ട്രെയിലര്‍ പുറത്ത്  ഓ മൈ ഗോഡ് 2 ട്രെയിലര്‍  ഓ മൈ ഗോഡ് 2  ഓ മൈ ഗോഡ്  ഓ മൈ ഗോഡ് 2 ട്രെയിലര്‍ റിലീസ്  Pankaj Tripathi
ശിവന്‍ അല്ല, ശിവന്‍റെ ദൂതനായി അക്ഷയ്‌ കുമാര്‍; കോടതി മുറിയില്‍ വാദിച്ച് പങ്കജ് ത്രിപാഠി; ഓ മൈ ഗോഡ് 2 ട്രെയിലര്‍ പുറത്ത്
author img

By

Published : Aug 3, 2023, 12:17 PM IST

പ്രേക്ഷകര്‍ കാത്തിരുന്ന ആ ട്രെയിലര്‍ എത്തി. ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്‌ കുമാറും (Akshay Kumar) പങ്കജ് ത്രിപാഠിയും (Pankaj Tripathi) കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓ മൈ ഗോഡ് 2' ട്രെയിലര്‍ (OMG 2 trailer) റിലീസായി.

  • " class="align-text-top noRightClick twitterSection" data="">

പങ്കജ് ത്രിപാഠിയും മകനും അക്ഷയ്‌ കുമാറുമാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഹൈലൈറ്റാകുന്നത്. പങ്കജ് ത്രിപാഠിയുടെ കഥാപാത്രത്തിന്‍റെ മകന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും, തുടര്‍ന്ന് അവനെ സ്‌കൂളില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്നു. ശേഷം സ്‌കൂളിനെതിരെ കേസ് കൊടുക്കാൻ തീരുമാനിക്കുകയാണ് ത്രിപാഠിയുടെ കഥാപാത്രം. തന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ത്രിപാഠിയുടെ കഥാപാത്രം ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും, ഗംഗ നദിയില്‍ നിന്നും അക്ഷയ്‌ കുമാറിന്‍റെ കഥാപാത്രം ഉയര്‍ന്നു വരികയും ചെയ്യുന്നു.

ചിത്രത്തില്‍ ഭഗവാന്‍ ശിവന്‍ ആയല്ല അക്ഷയ്‌ കുമാര്‍ എത്തുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. ശിവന്‍റെ ഒരു ദൂതനായാണ് അക്ഷയ്‌ കുമാറിന്‍റെ കഥാപാത്രം ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരുപക്ഷേ സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരമാകാം ഓ മൈ ഗോഡ് 2ല്‍ അക്ഷയ്‌ കുമാര്‍ ഭഗവാന്‍ ശിവന് പകരം, ശിവന്‍റെ ദൂതനായി പ്രത്യക്ഷപ്പെടുന്നത്.

അതേസമയം, സിനിമയുടെ ആദ്യ ഭാഗത്തില്‍ അക്ഷയ്‌ കുമാര്‍, ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ആയാണ് പ്രത്യക്ഷപ്പെട്ടത്. ഓ മൈ ഗോഡില്‍ പരേഷ് റാവലിന്‍റെ കഥാപാത്രമാണ് കോടതി മുറിയില്‍ തന്‍റെ കേസ് വാദിച്ചതെങ്കില്‍, രണ്ടാം ഭാഗത്തില്‍ പങ്കജ് ത്രിപാഠിയുടെ കഥാപാത്രമാണ് തന്‍റെ മകന് വേണ്ടി കേസ് വാദിക്കുന്നത്.

കഴിഞ്ഞ ദിവസം (ഓഗസ്‌റ്റ് 2) റിലീസ് ചെയ്യാനിരുന്ന ട്രെയിലര്‍ പ്രശസ്‌ത കലാസംവിധായകന്‍ നിതിന്‍ ദേശായിയുടെ മരണത്തെ തുടര്‍ന്ന് ഇന്നത്തേയ്‌ക്ക് (ഓഗസ്‌റ്റ് 3) മാറ്റിവയ്‌ക്കുകയായിരുന്നു. അക്ഷയ് കുമാര്‍ തന്നെ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു. നിതിൻ ദേശായിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടായിരുന്നു അക്ഷയ്‌ കുമാറിന്‍റെ ട്വീറ്റ്.

'നിതിൻ ദേശായിയുടെ വിയോഗത്തില്‍ അഗാതമായ ദുഃഖമുണ്ട്. ബോളിവുഡിലും പ്രൊഡക്ഷൻ ഡിസൈനിലും വലിയൊരു ഭാഗവുമായിരുന്നു അദ്ദേഹം. എന്‍റെ പല സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്... ഇത് വലിയ നഷ്‌ടമാണ്. ബഹുമാനാർത്ഥം, ഞങ്ങൾ ഓ മൈ ഗോഡ് 2 ട്രെയിലർ ഇന്ന് (ഓഗസ്‌റ്റ് 2) റിലീസ് ചെയ്യുന്നില്ല. നാളെ (ഓഗസ്‌റ്റ് 3) രാവിലെ 11 മണിക്ക് ട്രെയിലര്‍ റിലീസ് ചെയ്യും. ഓം ശാന്തി' -ഇപ്രകാരമായിരുന്നു അക്ഷയ്‌ കുമാറിന്‍റെ ട്വീറ്റ്.

അതേസമയം 'ഓ മൈ ഗോഡ് 2'ന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യവും അക്ഷയ്‌ കുമാര്‍ തന്‍റെ ആരാധകരെ അറിയിക്കുകയായിരുന്നു. അമിത് റായ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം ഓഗസ്‌റ്റ് 11ന് തിയേറ്ററുകളില്‍ എത്തും. അക്ഷയ്‌ കുമാറിനെ കൂടാതെ പങ്കജ് ത്രിപാഠി, യാമി ഗൗതം ധർ, ഗോവിന്ദ് നാംദേവ്, അരുൺ ഗോവിൽ എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു.

റിലീസിനൊരുങ്ങുന്ന സിനിമയുടെ സെന്‍സറിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. 'ഓ മൈ ഗോഡ് 2'ന് എ സര്‍ട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. ചിത്രത്തിന് മേല്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചില്ലെങ്കിലും 'ഓ മൈ ഗോഡ് 2'ല്‍ 27 ഓളം പരിഷ്‌കാരങ്ങള്‍ വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.

Also Read: ഹര്‍ ഹര്‍ മഹാദേവ്; ശിവനായി തകര്‍ത്താടി അക്ഷയ്‌ കുമാര്‍; ഓ മൈ ഗോഡ് 2ലെ പുതിയ ഗാനം പുറത്ത്

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.