ETV Bharat / bharat

Akshay Kumar Claims OMG2 is A Film For Children : ഓ മൈ ഗോഡ് 2 കുട്ടികൾക്കുള്ള സിനിമ, പക്ഷേ എ സര്‍ട്ടിഫിക്കറ്റ് അത് ഇല്ലാതാക്കി : അക്ഷയ്‌ കുമാര്‍ - ഓമൈഗോഡ് 2

Akshay Kumar addresses OMG 2 controversy : ഓ മൈ ഗോഡ് 2 സെന്‍സറിംഗും, ഒടിടി പതിപ്പും സംബന്ധിച്ച വിവാദങ്ങളെ കുറിച്ച് അക്ഷയ്‌ കുമാര്‍...

Akshay Kumar  Akshay Kumar on OMG 2 controversy  Akshay Kumar says OMG 2 is made for children  Akshay Kumar films  Akshay Kumar in OMG 2  Akshay Kumar cut scenes  Akshay Kumar recent interview  അക്ഷയ്‌ കുമാര്‍  ഓമൈഗോഡ് 2  ഓമൈഗോഡ് 2 കുട്ടികൾക്കുള്ള സിനിമ
Akshay Kumar claims OMG2 is a film for children
author img

By ETV Bharat Kerala Team

Published : Oct 12, 2023, 5:28 PM IST

ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്‍റെ (Akshay Kumar) ഒടുവിലത്തെ റിലീസായിരുന്നു 'ഓ മൈ ഗോഡ് 2' (OMG 2). പ്രദര്‍ശനത്തിന് മുമ്പ് തന്നെ ചിത്രം വിവാദ കോളങ്ങളില്‍ ഇടംപിടിച്ചിരുന്നു. സിനിമയുടെ പോസ്‌റ്ററുകളും ട്രെയിലറും പുറത്തിറങ്ങിയത് മുതല്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു (Akshay Kumar Claims OMG2 is A Film For Children).

ശിവന്‍റെ ദൂതനായാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. ഇതേ തുടര്‍ന്ന് സിനിമയ്‌ക്കെതിരെ, ഹിന്ദു സംഘടനകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രംഗത്തെത്തിയിരുന്നു.

Also Read: ശിവന്‍ അല്ല, ശിവന്‍റെ ദൂതനായി അക്ഷയ്‌ കുമാര്‍; കോടതി മുറിയില്‍ വാദിച്ച് പങ്കജ് ത്രിപാഠി; ഓ മൈ ഗോഡ് 2 ട്രെയിലര്‍ പുറത്ത്

മത വികാരം കണക്കിലെടുത്ത് സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ റിലീസ് നിര്‍ത്തിവച്ചിരുന്നു. പിന്നീട് സിനിമയ്‌ക്ക് ചില കട്ടുകളോടെ പ്രദര്‍ശനാനുമതി നല്‍കി. ഓ മൈ ഗോഡ് 2വിന് 'എ' (അഡള്‍ട്ട്‌സ്‌ ഒണ്‍ലി) സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. ഓഗസ്‌റ്റ് 11നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത് (OMG 2 release).

  • " class="align-text-top noRightClick twitterSection" data="">

സിനിമയുടെ സെന്‍സറിംഗും, ഒടിടി പതിപ്പും സംബന്ധിച്ച വിവാദങ്ങളെ കുറിച്ച് അടുത്തിടെ അക്ഷയ്‌ കുമാര്‍ ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കുട്ടികൾക്ക് വേണ്ടിയാണ് താന്‍ ഓ മൈ ഗോഡ് 2 നിര്‍മിച്ചതെന്നാണ് താരം പറയുന്നത്.

'കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ ആ സിനിമ നിർമിച്ചത്. കുട്ടികളെ കാണിക്കാനുള്ള സിനിമയാണത്. പക്ഷേ, നിർഭാഗ്യവശാൽ, അഡള്‍ട്ട് ഓണ്‍ലി (Adult Only) കണ്ടന്‍റ്‌ ഇല്ലാതിരുന്നിട്ടും ഓ മൈ ഗോഡ് 2വിന് അഡള്‍ട്ട് ഫിലിം സര്‍ട്ടിഫിക്കറ്റാണ് കിട്ടിയത്. അതിനാല്‍ അത് കുട്ടികള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. തിയേറ്റര്‍ റിലീസിന് ഉണ്ടായിരുന്ന അതേ കട്ടുകള്‍ ഒടിടിയിലും ഉണ്ട്. ഞാൻ സെൻസർ ബോർഡിനെ ബഹുമാനിക്കുന്നു. സെൻസർ ബോർഡ് അംഗീകരിച്ച സിനിമയുടെ പതിപ്പാണ് ഞാൻ അവതരിപ്പിച്ചത്' - അക്ഷയ്‌ കുമാര്‍ പറഞ്ഞു.

Also Read: ഹര്‍ ഹര്‍ മഹാദേവ്; ശിവനായി തകര്‍ത്താടി അക്ഷയ്‌ കുമാര്‍; ഓ മൈ ഗോഡ് 2ലെ പുതിയ ഗാനം പുറത്ത്

ഇത്തരം സിനിമകള്‍ നിർമിക്കുന്നതിന്‍റെ ഉദ്ദേശ്യത്തെ കുറിച്ചും 56 കാരനായ നടന്‍ പറഞ്ഞു. 'റൗഡി റാത്തോര്‍, സൂര്യവംശി, സിംഗ് ഈസ് കിംഗ് തുടങ്ങിയ സിനിമകള്‍ ചെയ്‌താൽ തന്‍റെ വരുമാനം മൂന്നോ നാലോ മടങ്ങ് വർദ്ധിക്കുമെന്ന് അറിയാം. എന്നാല്‍ സമൂഹത്തിൽ വേരൂന്നിയ വിഷയങ്ങളിലും സമൂഹത്തിൽ വിലക്കപ്പെട്ട വിഷയങ്ങളിലും സിനിമകൾ നിർമിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. ഇത്തരം സിനിമകളിൽ നിന്നും എനിക്ക് കാര്യമായ വരുമാനം ഇല്ലെന്ന് അറിയാം. അത് പണത്തിന്‍റെ കാര്യമല്ല' - അക്ഷയ്‌ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Akshay Kumar In Lucknow For Sky Force Shoot : സ്കൈ ഫോഴ്‌സിനായി അക്ഷയ് കുമാർ ലഖ്‌നൗവില്‍ ; ആക്ഷൻ സീക്വൻസുകള്‍ ചോര്‍ന്നു ; വീഡിയോ വൈറല്‍

അമിത് റായ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ അക്ഷയ്‌ കുമാറിനെ കൂടാതെ പങ്കജ് ത്രിപാഠി (Pankaj Tripathi), യാമി ഗൗതം (Yami Gautam) എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.