ETV Bharat / bharat

മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യ : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖാഡ പരിഷത്ത്

തിങ്കളാഴ്‌ചയാണ് നരേന്ദ്ര ഗിരിയെ ബാഗാംബ്രി മഠാശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

mahant narendra giri  akhil bharatiya akhara parishad  suicide attempt  Mahant Narendra Giri death case  Mutt Baghambari Gaddi  മഹന്ത് നരേന്ദ്ര ഗിരി  ബാഗാംബ്രി മഠാശ്രമം  അഖില ഭാരതീയ അഖാഡ പരിഷത്ത്  ആത്മഹത്യ
മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖാഡ പരിഷത്ത്
author img

By

Published : Sep 21, 2021, 9:09 PM IST

ലഖ്‌നൗ : അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യം. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് അഖില ഭാരതീയ അഖാഡ പരിഷത്തിന്‍റെ ആവശ്യം. തിങ്കളാഴ്‌ചയാണ് നരേന്ദ്ര ഗിരിയെ ബാഗാംബ്രി മഠാശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത അനുയായി ആനന്ദ് ഗിരിയ്‌ക്കെതിരെയും മറ്റ് രണ്ട് പേർക്കെതിരെയും ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

  • We are recording statements. Field unit is collecting forensic evidence. Body will be sent for post mortem tomorrow. We will be taking action based on the findings. No arrest has been made as of now: Prem Prakash, ADG Prayagraj on Mahant Narendra Giri death case pic.twitter.com/pI01qrQaZi

    — ANI UP (@ANINewsUP) September 20, 2021 " class="align-text-top noRightClick twitterSection" data=" ">

Also Read: ബെംഗളൂരുവിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം ; രണ്ട് പേർ കൊല്ലപ്പെട്ടു

പൊലീസ് കണ്ടെടുത്ത 6 പേജുള്ള ആത്മഹത്യ കുറിപ്പിൽ ആനന്ദ് ഗിരി, ആധ്യായ് തിവാരി എന്നിവരുടേതുള്‍പ്പടെ മൂന്ന് പേരുകൾ പരാമർശിച്ചിട്ടുണ്ട്. ഒരു സ്‌ത്രീയുമായുള്ള ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുമെന്ന് ആനന്ദ് ഗിരി ഭീഷണിപ്പെടുത്തിയതായും അപമാനം താങ്ങാൻ കഴിയാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ജീവനൊടുക്കാന്‍ ഒരാഴ്‌ച മുമ്പും ശ്രമിച്ചതായി കുറിപ്പിൽ പറയുന്നുണ്ട്.

ആനന്ദ് ഗിരിയെ ഉത്തർപ്രദേശ് പൊലീസും ആധ്യായ് തിവാരിയെ പ്രയാഗ് രാജ് പൊലീസും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്നാണ് ആനന്ദ് ഗിരിയുടെ വാദം. പോസ്റ്റ്‌മോര്‍ട്ടം ചൊവ്വാഴ്‌ച ഉച്ചയോടെ പൂര്‍ത്തിയായി. മുഴുവൻ പ്രക്രിയയും വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.