ETV Bharat / bharat

അരുമമൃഗങ്ങളെ യാത്രയില്‍ കൂടെ കൂട്ടാന്‍ അനുവദിച്ച് ആകാശ എയർ

author img

By

Published : Oct 6, 2022, 5:54 PM IST

അരുമമൃഗങ്ങളെ യാത്രയില്‍ കൂടെ കൂട്ടാന്‍ അനുവദിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ എയര്‍ലൈന്‍ കമ്പനിയാണ് ആകാശ എയർ

Akasa Air announces pets on board from Nov 1  ആകാശ് എയര്‍  അരുമമൃഗങ്ങളെ യാത്രയില്‍ കൂടെ കൂട്ടാന്‍  pets allowed in Akasa Air  airline companies that allow pets on board  അരുമ മൃഗങ്ങളെ അനുവദിക്കുന്ന എയര്‍ലൈന്‍
Etv Bharatഅരുമമൃഗങ്ങളെ യാത്രയില്‍ കൂടെ കൂട്ടാന്‍ അനുവദിച്ച് ആകാശ് എയര്‍

ന്യൂഡല്‍ഹി : അരുമമൃഗങ്ങളെ യാത്രയില്‍ ഒപ്പം കൂട്ടാന്‍ അനുവദിച്ച് എയര്‍ലൈന്‍ കമ്പനിയായ ആകാശ എയർ. നവംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യയ്‌ക്ക് ശേഷം അരുമമൃഗങ്ങളെ യാത്രയില്‍ കൂടെ കൂട്ടാന്‍ അനുവദിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിമാനക്കമ്പനിയാണ് ആകാശ എയർ.

എല്ലാവരേയും ഉള്‍ക്കൊണ്ട് മികച്ച യാത്രാനുഭവം ഒരുക്കുകയെന്ന വീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് ആകാശ എയർ വ്യക്തമാക്കി. 7 കിലോഗ്രാം വരെ ഭാരമുള്ള പട്ടികളെയും പൂച്ചകളെയും മാത്രമേ കാബിനില്‍ അനുവദിക്കുകയുള്ളൂ. ഒരു നിശ്ചിത തുകയും ഇതിനായി ഈടാക്കും. ഇത് എത്രയെന്ന് പിന്നീട് കമ്പനി പ്രഖ്യാപിക്കും.

7 കിലോഗ്രാം കൂടുതല്‍ ഭാരമുള്ള അരുമമൃഗങ്ങളെ കാര്‍ഗോയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ 18 പുതിയ വിമാനങ്ങള്‍ വാങ്ങുമെന്നും ആകാശ എയർ അധികൃതര്‍ വ്യക്തമാക്കി. അന്തരിച്ച, പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ആകാശ എയർ സർവീസ് ആരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.