ETV Bharat / bharat

ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്‌ച നടത്തി അജിത് പവാര്‍ ; അനുഗ്രഹം തേടാനെത്തിയതെന്ന് പ്രഫുല്‍ പട്ടേല്‍ - ജയന്ത് പട്ടീല്‍

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി അജിത് പവാറും അനുയായികളും. പാര്‍ട്ടിയിലെ ഭിന്നതയില്‍ വിമതര്‍ ഖേദം പ്രകടിപ്പിച്ചെന്ന് ശരദ് പവാര്‍ വിഭാഗത്തിലെ ജയന്ത് പാട്ടീല്‍

Ajit Pawar meeting with Sharat Pawar  Ajit Pawar  Sharat Pawar  ശരത് പവാറുമായി അപ്രതീക്ഷ കൂടിക്കാഴ്‌ച  അജിത് പവാര്‍  അനുഗ്രഹം തേടാനെത്തിയതെന്ന് പ്രഫുല്‍ പട്ടേല്‍  പ്രഫുല്‍ പട്ടേല്‍  മൗനം പാലിച്ച് ശരത് പവാര്‍  ജയന്ത് പട്ടീല്‍  അജിത് പവാറിന്‍റെ അപ്രതീക്ഷ കൂടിക്കാഴ്‌ച
ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്‌ച നടത്തി അജിത് പവാര്‍
author img

By

Published : Jul 17, 2023, 10:31 PM IST

മുംബൈ : എന്‍സിപി പിളര്‍പ്പിന് ശേഷം മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ അജിത് പവാര്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്‌ച നടത്തി. പിളര്‍പ്പിന് ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ശരദ് പവാറിനെ കാണാനെത്തിയത്. ഞായറാഴ്‌ച അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭുജ്‌ബല്‍ എന്നിവര്‍ ശരദ് പവാറിനെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് (ജൂലൈ 17) വീണ്ടും കൂടിക്കാഴ്‌ച നടത്തിയത്.

പാര്‍ട്ടി വിട്ട് അജിത് പവാര്‍ ഷിന്‍ഡെ പക്ഷത്തേക്ക് ചേക്കേറിയതിന് പിന്നാലെ എന്‍സിപിയില്‍ ഇനിയെന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുന്ന പാര്‍ട്ടികളിലും നേതാക്കളിലും ഏറെ ആശങ്കയുണ്ടാക്കുന്നതാണ് ഇരുവരുടെയും കൂടിക്കാഴ്‌ച. മുംബൈ വൈ ബി ചവാൻ സെന്‍ററില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. അജിത് പവാര്‍ എന്‍സിപി ഐക്യം തേടിയെന്നാണ് വിവരം. എന്നാല്‍ അജിത് പവാറിന് യാതൊരു വിധ മറുപടിയും നല്‍കാതെ ശരദ് പവാര്‍ മൗനം പാലിച്ചെന്നാണ് സൂചന.

തങ്ങളെത്തിയത് അനുഗ്രഹം തേടി : ശരദ് പവാറിന്‍റെ അനുഗ്രഹം തേടിയാണ് തങ്ങള്‍ എത്തിയതെന്നാണ് പ്രഫുല്‍ പട്ടേലിന്‍റെ വിശദീകരണം. എന്‍സിപി ഒറ്റക്കെട്ടായി തന്നെ തുടരണമെന്ന് ശരദ് പവാറിനോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ അദ്ദേഹം ഇതിന് യാതൊരു മറുപടിയും നല്‍കിയില്ലെന്നും മൗനം പാലിക്കുകയാണുണ്ടായതെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ശരദ് പവാറിനോടുള്ള ബഹുമാനം ഇപ്പോഴും അതേ പടിയുണ്ടെന്നും നേതാക്കള്‍ പറഞ്ഞതായി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.

എന്‍സിപി പിളര്‍ന്നാലും ശരദ് പവാര്‍ തന്‍റെ രാഷ്‌ട്രീയം തുടരുമെന്നും ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹത്തിന്‍റെ പക്ഷത്തുള്ള ജയന്ത് പട്ടീല്‍ പറഞ്ഞു. 82കാരനായ എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ എന്നും ബിജെപിക്ക് എതിരാണ്. ഇരുവരുടെയും രണ്ടാമത്തെ കൂടിക്കാഴ്‌ചയിലും എന്‍സിപി ഐക്യത്തെ കുറിച്ചാണ് അജിത് പവാര്‍ സംസാരിച്ചതെന്നും ജയന്ത് പാട്ടീല്‍ അറിയിച്ചു.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ തന്ത്രമാണ് എന്‍സിപിയില്‍ നിന്ന് അജിത് പവാര്‍ പക്ഷത്തെ അടര്‍ത്തിയെടുത്തത്.

അജിത് പവാര്‍, ശരദ് പവാര്‍ കൂടിക്കാഴ്‌ചയില്‍ ആശങ്കയില്‍ കോണ്‍ഗ്രസ് : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനിടെയുണ്ടായ ഇരുവരുടെയും കൂടിക്കാഴ്‌ച കോണ്‍ഗ്രസിന് ആശങ്കയ്‌ക്ക് ഇടനല്‍കുന്നതാണ്. ബിജെപി അധികാരം പിടിച്ചെടുക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലേക്ക് ശരദ് പവാര്‍ ആദ്യ ദിനം എത്താത്തതും ഏറെ ആശങ്കയ്‌ക്ക് ഇട നല്‍കുന്നതാണ്. ശരദ് പവാര്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണെന്നിരിക്കെയാണ് ഇത്തരം നീക്കങ്ങളെന്നത് മറ്റ് പ്രതിപക്ഷ കക്ഷികളെയും അലോസരപ്പെടുത്തുന്നുണ്ട്.

ഇത് രണ്ടാം കൂടിക്കാഴ്‌ച : ജൂലായ്‌ രണ്ടിനാണ് അജിത് പവാറും സംഘവും ഏക്‌നാഥ്‌ ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സ്ഥാനമേറ്റതിന് ശേഷം ശരദ് പവാറുമായി നടത്തിയ രണ്ടാമത്തെ കൂടിക്കാഴ്‌ചയാണിത്. അജിത് പവാറിനൊപ്പം പാര്‍ട്ടി മാറി സത്യപ്രതിജ്ഞ ചെയ്‌ത 8 മന്ത്രിമാരും ആദ്യ കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തിരുന്നു. ശരദ് പവാര്‍ വിഭാഗത്തിലെ ജയന്ത് പാട്ടീല്‍, സുപ്രിയ സുലെ, ജിതേന്ദ്ര അവ്‌ഹാദ് എന്നിവരും കൂടിക്കാഴ്‌ചയില്‍ ഒപ്പമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.