ETV Bharat / bharat

അജയ് ദേവഗൺ ശബരിമല ദർശനം നടത്തി - bollywood actor sabarimala

ആദ്യമായാണ് അജയ് ദേവഗൺ ശബരിമലയിലെത്തുന്നത്

അജയ് ദേവഗൺ ശബരിമല ദര്‍ശനം  ബോളിവുഡ് താരം ശബരിമല ദര്‍ശനം  സന്നിധാനത്തെത്തി അജയ് ദേവഗൺ  ajay devgn at sabarimala  bollywood actor sabarimala  ajay devgn visit sabarimala temple
അജയ് ദേവഗൺ ശബരിമല ദർശനം നടത്തി
author img

By

Published : Jan 12, 2022, 3:19 PM IST

പത്തനംതിട്ട: ബോളിവുഡ് താരം അജയ് ദേവഗൺ ശബരിമലയിൽ ദർശനം നടത്തി. ബുധനാഴ്‌ച രാവിലെ കേരളത്തിലെത്തിയ താരം ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ എത്തിയ ശേഷം അവിടെ നിന്ന് പമ്പയിലെത്തി സന്നിധാനത്തെത്തുകയായിരുന്നു. പതിനാല് പേരടങ്ങുന്ന സംഘത്തൊടൊപ്പമാണ് അദ്ദേഹം ദർശനത്തിനെത്തിയത്.

സന്നിധാനത്ത് 11 മണിയോടെ എത്തിയ അജയ് ദേവഗൺ അൽപ്പസമയം വിശ്രമിച്ച ശേഷം 11.30ഓടെ പതിനെട്ടാം പടികയറി അയ്യപ്പനെ ദർശിച്ചു. മാളികപ്പുറത്തും ദർശനം പൂർത്തിയാക്കി ഉച്ചക്ക് മുമ്പ് മടങ്ങി. സന്നിധാനത്ത് ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫിസർ വി കൃഷ്‌ണകുമാര വാര്യർ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

അജയ് ദേവഗൺ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍

ആദ്യമായാണ് അജയ് ദേവഗൺ ശബരിമലയിലെത്തുന്നത്. ഫൂൽ ഓർ കാൺഡെ, പ്യാർ തോ ഹോനാ ഹി ധാ, കമ്പനി, ഹം ദിൽ ദേ ചുകേ സനം തുടങ്ങി നിരവധി ബോളിവുഡ് ഹിറ്റുകളുടെ ഭാഗമായ അജയ്‌ ദേവ്‌ഗണ്‍ പത്മശ്രീ പുരസ്‌കാര ജേതാവാണ്.

Also read: ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് : ശുപാർശകൾ പരിശോധിക്കാൻ മൂന്നംഗ സമിതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.