ETV Bharat / bharat

ഐസ്വാള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

19 വാര്‍ഡുകളിലേക്ക്‌ നടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്ക്‌ ആരംഭിച്ച് വൈകുന്നേരം നാല് മണിക്ക് അവസാനിച്ചു. 63.62 ആണ് വോട്ട് ‌ശതമാനം. ഫെബ്രുവരി 18 നാണ് വോട്ടെണ്ണല്‍

Aizawl civic polls held peacefully  ഐസ്വാള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്  ഐസ്വാള്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്  വോട്ട് ‌ശതമാനം  Aizawl civic polls
ഐസ്വാള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
author img

By

Published : Feb 16, 2021, 10:15 PM IST

ഐസ്വാള്‍: ഐസ്വാള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 19 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 63.62 ആണ് വോട്ട് ‌ശതമാനം. രാവിലെ ഏഴ് മണിക്ക്‌ ആരംഭിച്ച തെരഞ്ഞെടുപ്പ് വൈകുന്നേരം നാല് മണിക്ക് അവസാനിച്ചു. മിസോറാം മുഖ്യമന്ത്രി സോറംതംഗ രാവിലെ ഏഴ്‌ മണിക്ക്‌ തന്നെ വോട്ട് രേഖപ്പെടുത്തി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍ താന്‍വാല രാവിലെ 11 മണിയോടെ വോട്ട്‌ ചെയ്‌തു മടങ്ങി. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എംഎന്‍എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും 19 വാര്‍ഡുകളില്‍ 13 വാര്‍ഡുകളിലും പാര്‍ട്ടി വിജയിക്കുമെന്നും സോറംതംഗ പറഞ്ഞു.

20 സ്‌ത്രീകളടക്കം 66 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 19 വാര്‍ഡുകളില്‍ ആറ്‌ എണ്ണം സ്‌ത്രീകള്‍ക്ക് സംവരണം ചെയ്‌തിട്ടുള്ളതാണ്. ഫെബ്രുവരി 18 നാണ് വോട്ടെണ്ണല്‍. ബിജെപി ഒന്‍പത് സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.